ബിലാൽ 2 വിനു ഒരു മുഴം മുൻപേ ബീഷ്മ.

മമ്മൂട്ടിയുടെ ലോക്ക്ഡൌൺ ദിവസങ്ങളിലെ  വിശേഷങ്ങളും താടിയും മുടിയും വളർത്തിയ  മേക്ക്ഓവറും  സോഷ്യൽ മീഡിയ പലകുറി ആഘോഷിച്ചതാണ്.    എന്നാൽ നീണ്ട താടിയും മുടിയും കൂടുതൽ ആകർഷകമാക്കിയ  ലുക്കും അതിന്മേലുള്ള ചർച്ചകളും വെറുതെയായില്ല എന്നാണ് ‘ബീഷ്മപർവ്വം’ എന്ന ചിത്രത്തിൻ്റെ പോസ്റ്ററിനു ലഭിക്കുന്ന സ്വീകാര്യത സൂചിപ്പിക്കുന്നത് .
2020 – ൽ ഷൈലോക്കിലൂടെ ബോക്സ്‌ ഓഫീസിലുണ്ടാക്കിയ കുതിപ്പ് 2021- ലും    മെഗാസ്റ്റാർ തുടരും  എന്നുതന്നെയാണ് ആരാധകരുടെ ആവേശം സൂചിപ്പിക്കുന്നത്.
എന്തായാലും താടിയും മുടിയും നീട്ടിയ ലുക്കിൽ ബിലാൽ 2 വിന്റെ അനൗൺസ്‌മെന്റ് കാത്തിരിക്കുന്നവരെ ഞെട്ടിച്ചു കൊണ്ടാണ് ബീഷ്മയുടെ സർപ്രൈസ്‌ പ്രഖ്യാപനം ഉണ്ടായത്.
2007 – ൽ പുറത്തിറങ്ങിയ ‘ബിഗ് ബി’ ക്കു ശേഷം മമ്മൂട്ടിയും അമൽ നീരഥും ഒന്നിക്കുന്ന ചിത്രത്തിൽ.
കറുത്ത ഷർട്ടും ലുങ്കിയും ഉടുത്തു മുടിയും താടിയും വളർത്തി മാസ്സ് ലൂക്കിൽ എത്തിയ ചിത്രം മമ്മൂട്ടിയുടെ മകനും മലയാളത്തിന്റെ യുവ സൂപ്പർ താരവുമായ ദുൽഖർ സൽമാൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടു. ചിത്രം നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി മാറി.
 “Presenting to you the exciting first look of Bheeshma. How epic does this look. When this team comes together I go back to being a fan boy watching Big B wide eyed. I can’t wait to watch this slick entertainer on the big screen. All the best to Amalettan and the entire team. #fanboyfirst #mydaddystrongest #aintnobodylikehim #megastar #amalneerad #bheeshma #thekindamovieswewaitfor.”
എന്ന ക്യാപ്ഷനോടെയാണ് ദുൽഖർ ചിത്രം പങ്കു വച്ചത്.
 ആരാധകർക്ക് പുറമെ മലയാള സിനിമാതാരങ്ങളും സംവിധായകരും പോസ്റ്റർ ഷെയർ ചെയ്തു കൊണ്ട് മെഗാസ്റ്റാറിന് ആശംസകൾ നേർന്നു.
ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊച്ചിയിലായിരിക്കും എന്നാണറിയുന്നത്.  രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ.  നദിയാ മൊയ്തുവും സൗബിനും ശ്രീനാഥ് ഭാസിയും  ഷൈൻ ടോം ചാക്കോയും ഉൾപ്പടെയുള്ള വൻ  താര നിര  ചിത്രത്തിലുണ്ട്.ചിത്രത്തിന്റെ പുതിയ വിവരങ്ങളും വിശേഷങ്ങളും വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം.
 അടുത്ത മാസം 4 നു റിലീസ് ചെയ്യുന്ന ജോഫിൻ ടി ചാക്കോയുടെ ദ പ്രീസ്റ്റ് ആണ് മമ്മൂട്ടിയുടെ  റിലീസ് കാത്തിരിക്കുന്ന ചിത്രം. ബി.ഉണ്ണികൃഷ്ണനും ആൻ്റോ ജോസഫും ചേർന്ന് നിർമ്മിക്കുന്ന ക്രൈം ത്രില്ലറാണ് ചിത്രം. മമ്മൂട്ടിക്കൊപ്പം നിഖില വിമൽ ശ്രീനാഥ്‌ ഭാസി ജഗദീഷ് തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്.ബോബി സഞ്ജയ്‌ കൂട്ടുകെട്ടിൽ സന്തോഷ്‌ വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന മലയാള സിനിമയും ഏപ്രിലിൽ റിലീസ് കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ്. കടക്കൽ ചന്ദ്രൻ എന്ന കരുത്തനായ മുഖ്യമന്ത്രിയെയാണ്  മമ്മൂട്ടി “വണ്ണിൽ” അവതരിപ്പിക്കുന്നത്.മുരളി ഗോപി ജോജു ജോർജ് നിമിഷ സജയൻ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്. എന്തായാലും ലോക്ക്ഡൗണിനു ശേഷം വീണ്ടും സജീവമാകാനൊരുങ്ങുന്ന മലയാള സിനിമയിൽ    റിലീസ് വസന്തം തീർക്കാനൊരുങ്ങുകയാണ് ഒരുപിടി മമ്മൂട്ടി ചിത്രങ്ങൾ..
എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കു വച്ചത്.
  IMG-20210208-WA0247