സംവിധായകനും തിരകഥാകൃത്തും നിര്‍മ്മാതാവുമായ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാനാകും. നിലവില്‍ കമല്‍ ആണ് അക്കാദമി ചെയര്‍മാന്‍. കമലിന്റെ കാലാവധി ഉടന്‍ അവസാനിക്കാനിരിക്കെയാണ് രഞ്ജിത്തിന്റെ നിയമനം. 2016ലായിരുന്നു കമലിനെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. കമലിന് കാലാവധി നീട്ടിനല്‍കുകയുണ്ടായി. ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് രഞ്ജിത്തിന്റെ നിയമനം സംബന്ധിച്ച് ധാരണയായത്. നേരത്തേ സിപിഎം നേതൃയോഗത്തിലും ഇരുവരുടെയും നിയമനത്തിന് ധാരണയായിരുന്നു. ഗായകന്‍ എം ജി ശ്രീകുമാറാണ് സംഗീത നാടക അക്കാദമി ചെയര്‍മാനാകുക. ബീന പോള്‍ വൈസ് ചെയര്‍പേഴ്സണ്‍. അജോയ്. സി ആണ് സെക്രട്ടറി. സിബി മലയില്‍, വി.കെ ജോസഫ് എന്നിവരാണ് എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങള്‍.
1987ല്‍ മെയ് മാസ പുലരി എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയാണ് സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 1993ല്‍ ദേവാസുരം എന്ന സിനിമയാണ് വഴിത്തിരിവായി മാറിയത്. ആറാം തമ്പുരാന്‍, നരസിംഹം, വല്യേട്ടന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥ എഴുതി.
2001ല്‍ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭു എന്ന ചിത്രത്തിലൂടെയാണ് രഞ്ജിത്ത് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ദേവാസുരത്തിന്റെ വിജയത്തിനു ശേഷം രഞ്ജിത്ത് ഷാജി കൈലാസ് – മോഹന്‍ലാല്‍ സഖ്യത്തിനോടൊപ്പം ചേര്‍ന്ന് ആറാം തമ്പുരാന്‍, നരസിംഹം എന്നി ചിത്രങ്ങള്‍ക്കും തിരക്കഥ എഴുതി.
ബ്ലാക്ക്, പാലേരിമാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, ഇന്ത്യന്‍ റുപ്പീ തുടങ്ങി നിരവധി ചിത്രങ്ങളാണ് രഞ്ജിത്ത് സംവിധാനം ചെയ്തത്. നടനായും നിരവധി ചിത്രങ്ങളില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഉണ്ട, അയ്യപ്പനും കോശിയും,