ജിംനാസ്റ്റി വിഭാഗത്തില്‍ ഒളിമ്പിക്സിലേക്ക് അനുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ത്രിപുര സ്വദേശി ദീപ കര്‍മാകാര്‍. 2015 ല്‍ അര്‍ജുനാ അവാര്‍ഡ് ജേതാവായിരുന്നു ദീപ . ഒളിമ്പിക്സിനു മുന്‍പുള്ള ടെസ്റ്റ് ഈവെന്ററില്‍ സ്വര്‍ണ്ണം നേടിയാണ് 22 കാരിയായ ദീപ യോഗ്യത നേടിയത്.
14.833 പോയിന്റ്റുകള്‍ നേടിയാണ് ദീപ ഇന്ത്യയില്‍ നിന്നും ജിംനാസ്റ്റിക്സിന് യോഗ്യത നേടുന്ന ആദ്യത്തെ വനിത എന്ന നേട്ടം സ്വന്തമാക്കിയത്. 2014 ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയതാണ് ദീപയുടെ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ നേട്ടം. ഈ വര്ഷം ‘റിയോ’യില്‍ വച്ചിട്ടാണ് അടുത്ത ഒളിംപിക്സ് നടക്കുക..
ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്താനുള്ള ഈ പ്രതിഭയ്ക്ക് സൌത്ത് ഇന്ത്യന്‍ ഫിലിംസിന്റെ അഭിനന്ദനങ്ങള്‍