ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഇപ്പോൾ കുറ്റം ചുമത്തില്ല. ഇത് സംബന്ധിച്ച് പ്രതിഭാഗവുമായി ധാരണയായെന്നു സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സർക്കാരും പ്രതി ഭാഗവും തമ്മിലുള്ള ധാരണ സുപ്രീം കോടതി രേഖപ്പെടുത്തി. നാളെ വിചാരണ കോടതി ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാൻ ഇരിക്കുകയാണ്. ഹൈക്കോടതി അന്ന് ഉത്തരവിട്ടത് കേസിൽ ആറു മാസത്തിനിടെ തീർപ്പു കല്പിക്കണമെന്നായിരുന്നു
കുറ്റം ചുമത്തരുതെന്ന് ദിലീപ് സുപ്രീം കോടതിയിൽ ആവശ്യം ഉന്നയിക്കുകയായിരുന്നു. മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഇപ്പഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിചാരണ കോടതിയോട് സർക്കാരും പ്രതിഭാഗവും കുറ്റം ചുമത്തരുതെന്ന് ഒന്നിച്ചു ആവശ്യപ്പെടാനാണ് ഈ ധാരണയിലെത്തിയിരിക്കുന്നത് എന്നാണ് മനസിലാക്കുന്നത്
Reply
Forward