“പിന്നെയും” ദിലീപും കാവ്യയും ഒന്നിക്കുന്നു

“പിന്നെയും” ദിലീപും കാവ്യയും ഒന്നിക്കുന്നു . അടൂര്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു
Pinneyum movie NEW STILL_
പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ പുതിയ ചിത്രത്തിലാണ് മലയാളികളുടെ പ്രിയ ജോഡികളായ ദിലീപും കാവ്യയും ഒന്നിക്കുന്നത് . “പിന്നെയും” എന്നാണു ചിത്രത്തിന് പേരിട്ടിരിക്കുന്നത് . ആദ്യമായാണ് ദിലീപും കാവ്യയും അടൂര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് . തീവ്രമായ പ്രണയ കഥയാണ്‌ ചിത്രത്തിലുള്ളത് . ചിത്രത്തിന്‍റെ ഷൂട്ടിംഗ് മേയ് 11 നു തിരുവനന്തപുരത്ത് ആരംഭിച്ചു. ജൂണ്‍ 10 നു പൂര്‍ത്തിയാകുന്ന തരത്തിലാണ് ഷൂട്ട്‌ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് . ശാസ്താംകോട്ടയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ . 8 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട് . 2008 ല്‍ പുറത്തിറങ്ങിയ ഒരു പെണ്ണും , രണ്ട് ആണും എന്ന ചിത്രമാണ് അടൂര്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്തത് . വെള്ളരിപ്രാവിന്‍റെ ചങ്ങാതിയിലാണ് ദിലീപും കാവ്യയും അവസാനമായി ഒരുമിച്ചത് . ഈ ചിത്രത്തിലെ പ്രകടനത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ദിലീപിന് ലഭിച്ചിരുന്നു . അതുകൊണ്ട് തന്നെ വീണ്ടും ഈ ഭാഗ്യ ജോഡി ഒരുമിക്കുമ്പോള്‍ , അതും അടൂരിന്‍റെ ചിത്രത്തിലാകുമ്പോള്‍ ഈ നേട്ടങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയും വിരളമല്ല .
dileep1