ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രം ; അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടു

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. അരുണ്‍ ശിവവിലാസം സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത് ‘പ്രൊഡക്ഷന്‍ നമ്പര്‍ വണ്‍’ എന്നാണ്. ഈ പേര് താല്‍കാലില പേരാണ്. അരുണ്‍ ശിവവിലാസത്തിന്റേ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. താല്‍ക്കാലിക പേരിട്ട ചിത്രത്തിന്റെ പോസ്റ്റര്‍ ധ്യാന്‍ പുറത്തുവിട്ടിട്ടുണ്ട്.

നടന്‍ ഇന്ദ്രന്‍സും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിഹാല്‍ സാദിഖാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍ നിധിന്‍ പ്രേമനാണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ചിത്രസംയോജനം റിയാസ് കെ ബദറാണ് നിര്‍വഹിക്കുന്നത്.

എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ മുഹമ്മദ് കുട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്.
സുരേഷ് മിത്രക്കരിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഫായിസ് യൂസഫ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍.മാമാങ്കം പോലെയുള്ള ചിത്രങ്ങളില്‍ സഹസംവിധായകനായ കെ.ജെ വിനയനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.

ചിത്രത്തിന്റെ ആര്‍ട്ട് നിമേഷ് എം തണ്ടൂര്‍. ഫിനാന്‍സ് കണ്‍ട്രോളര്‍ മുഹമ്മദ് സുഹൈല്‍ പി പി. പി ശിവപ്രസാദാണ് ചിത്രത്തിന്റെ പിആര്‍ഒ.

Leave a Comment