ധ്യാന്‍ ശ്രീനിവാസന്റെ പുതിയ ചിത്രം ‘സണ്ണി ഡേയ്‌സ്’ തൊടുപുഴയില്‍

ധ്യാന്‍ ശ്രീനിവാസന്‍, മുകേഷ്, ശ്രീകാന്ത് മുരളി, ഹരീഷ് കണാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനീര്‍ സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സണ്ണി ഡേയ്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം ധ്യാന്‍ ശ്രീനിവാസ് നിര്‍വ്വഹിച്ചു.

ബ്‌ളു ലൈന്‍ മൂവീസിന്റെ ബാനറില്‍ റെനീഷ് കെ ജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശെല്‍വ കുമാര്‍ എസ് നിര്‍വ്വഹിക്കുന്നു. സംഗീതം-അതുല്‍ ആനന്ദ്, എഡിറ്റര്‍-റിതിന്‍ രാധാകൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -രാജേഷ് തിലകം,
കല-രഞ്ജിത്ത് കൊത്താരി, മേക്കപ്പ്-ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം-അനില്‍ ചെമ്പൂര്‍, സ്റ്റില്‍സ്-അഗസ്റ്റിന്‍ തൊടുപുഴ, പരസ്യകല-മാ മി ജോ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ ലാല്‍ കരുണാകരന്‍, അസോസിയേറ്റ് ഡയറക്ടര്‍-പി ജെ പ്രിജിന്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ബിജു കടവൂര്‍,പി ആര്‍ ഒ-എ എസ് ദിനേശ് എന്നിവരുമാണ്.

Leave a Comment