ധനുഷ് നായകനായെത്തുന്ന ‘വാത്തി’യില്‍ നായികയായി സംയുക്ത മേനോന്‍ ; പൂജ ചിത്രങ്ങള്‍ വൈറല്‍

മിഴ് നടന്‍ ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘വാത്തി’. ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നത് ധനുഷ് തന്നെയായിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ ധനുഷിനൊപ്പം നായികയായെത്തുന്നത് മലയാളികളുടെ പ്രിയങ്കരിയായ സംയുക്ത മേനോന്‍ ആണ്. ചിത്രത്തിന്റെ പൂജ നടന്നു. പൂജ ചിത്രങ്ങളെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്.

ചിത്രത്തിന്റെ പൂജ ഇന്ന് നടന്നെങ്കിലും ഷൂട്ടിംങ് ആരംഭിക്കുന്നത് ജനുവരി അഞ്ചിനാണ്. ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ‘വാത്തി’. ധനുഷിന്റെ വേറിട്ട ഒരു കഥാപാത്രമായിരിക്കും ‘വാത്തി’യിലേത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആരാധകര്‍ ഏറെ ആകാംഷയോടെ തന്നെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്.

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും തെലുങ്കിലുമായിട്ടാണ് പ്രദര്‍ശനത്തിന് എത്തുക. വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ദിനേഷ് കൃഷ്ണന്‍ ആണ്. നാഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

2021ല്‍ ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചതാണ് ‘വാത്തി’. ധനുഷിനും സംയ്ക്തയ്ക്കും പുറമേ ആരൊക്കെ അഭിനയിക്കുമെന്ന വിവരം പുറത്തുവിട്ടിട്ടില്ല. നവീന്‍ നൂളി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Leave a Comment