ധനുഷിന്റെ കർണ്ണൻ നാളെ തിയേറ്ററുകളിലേക്ക്. കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത് ആശിർവാദ് സിനിമാസ്…

തമിഴകത്തിന്റെ സൂപ്പർതാരവും ദേശീയ അവാർഡ് ജേതാവുമായ ധനുഷിനെ നായകനാക്കി മാരി സെൽവരാജ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നാളെ ലോകം മുഴുവൻ പ്രദർശനത്തിനെത്തും. വി ക്രീയേഷന്സിന്റെ ബാനറിൽ കളപ്പുലി എസ് തനു നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് മലയാളികളുടെ പ്രിയതാരം മോഹൻലാലിൻറെ നിർമ്മാണ കമ്പനിയായ ആശിർവാദ് സിനിമാസാണ്..

ധനുഷ് രജിഷ വിജയൻ കൂട്ടുകെട്ടിൽ ആക്ഷൻ ഡ്രാമ ചിത്രമായൊരുക്കിയ ചിത്രത്തിൽ ലാൽ,നടരാജൻ സുബ്രഹ്മണ്യം,യോഗി ബാബു,രജിഷ വിജയൻ,ഗൗരി ജി കൃഷ്ണൻ,ലക്ഷ്മിപ്രിയ,ചന്ദ്രമൗലി തുടങ്ങി വലിയൊരു താര നിര തന്നെയുണ്ട്.ചിത്രത്തിലെ പ്രധാന വേഷമായ കർണ്ണനായി ധനുഷ് എത്തുന്ന ചിത്രത്തിൽ ദ്രൗപതിയുടെ വേഷത്തിലാണ് മലയാളി താരമായ രജിഷ വിജയനെത്തുന്നത്, മറ്റൊരു മലയാളി താരമായ ലാൽ യമനായും ചിത്രത്തിലുണ്ട് .ദേശീയ അവാർഡിന്റെ പൊൻ തിളക്കത്തിന് പിന്നാലെ തിയേറ്ററുകളിലേക്കെത്തുന്ന ധനുഷ് ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യൻ സിനിമ ലോകം ഉറ്റു നോക്കുന്നത്. അസുരൻ എന്ന വെട്രിമാരൻ ചിത്രത്തിലെ അഭിനയത്തിനായിരുന്നു ദേശീയ അവാർഡ് താരത്തെ തേടിയെത്തിയത് .

തേനി ഈശ്വർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് വർക്കുകൾ പൂർത്തിയാക്കിയത് സിൽവ ആർ കെ ആണ്.മാരി സെൽവരാജിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് സന്തോഷ് നാരായണനാണ്.
കലാസംവിധാനം -ത രാമലിംഗം, വിഷുവൽ എഫക്ട് -റോയൽ വിഷ്ണു, സ്റ്റണ്ട് -ദിലീപ് സുബ്രായൻ, മേക്കപ്പ് -നെല്ലായി വി ഷണ്മുഖൻ.

50 കോടിയോളം മുതൽമുടക്കിലെത്തുന്ന ചിത്രം സീ സ്‌റ്റുഡിയോസാണ് വിതരണത്തിനെത്തിക്കുന്നത് ചിത്രം നാളെ ലോകം മുഴുവൻ പ്രദർശനത്തിനെത്തും

Leave a Comment