‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ സൂഫിയായെത്തി പ്രേക്ഷക മനം കവര്‍ന്ന ദേവ് മോഹന്‍ നായകനായെത്തുന്ന ചിത്രമാണ് ‘പുള്ളി’. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ദേവ് മോഹന്‍ പുറത്തു വിട്ടു. ദേവ് മോഹന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഉറുമ്പുകള്‍ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങള്‍ക്കുശേഷം കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രം ഫെബ്രുവരിയില്‍ വേള്‍ഡ് വൈഡ് ആയി പ്രദര്‍ശനത്തിനെത്തും.
ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ‘സൂഫിയും സുജാതയ്ക്കും’ ശേഷം ദേവ് മോഹന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു അദ്ദേഹത്തിന്റെ ആരാധകര്‍. ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, സെന്തില്‍ കൃഷ്ണ, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, രാജേഷ് ശര്‍മ്മ, ശ്രീജിത്ത രവി, വിജയകുമാര്‍, അബിന്‍ ബിനോ, പ്രതാപന്‍, മീനാക്ഷി, ഇന്ദ്രജിത്ത് ജഗന്‍, ടീനാ ഭാട്ടിയ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിതത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ബിനു കുര്യന്‍ ആണ്. ഈമയൗ, ജല്ലിക്കെട്ട്, ചുരുളി തുടങ്ങിയ ചിത്രങ്ങള്‍ക്ക് എഡിറ്റിംഗ് നിര്‍വ്വഹിച്ച ദീപു ജോസഫാണ് ചിത്രസംയോജനം ചെയ്തിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാല്‍ ആണ്. രാക്ഷസന്‍, സുരറൈ പോട്ര് എന്നീ തമിഴ് ചിത്രങ്ങള്‍ക്ക് ത്രില്‍സ് ഒരുക്കിയ വിക്കി മാസ്റ്ററാണ് ‘പുളളി’യുടെ സംഘട്ടനരംഗങ്ങളൊരുക്കിയത്.
കലാസംവിധനം- പ്രശാന്ത് മാധവ്. വസ്ത്രാലങ്കാരം – അരുണ്‍ മനോഹര്‍. മേക്കപ്പ് -അമല്‍ ചന്ദ്രന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ബിജു കെ തോമസ്പി ആര്‍ ഒ – എ എസ് ദിനേശ് , ആതിര ദില്‍ജിത്ത്.