പുറകില്‍ കൈ കെട്ടി നടന്നുനീങ്ങുന്ന സേതുരാമയ്യര്‍ ; ആദ്യ ഒഫിഷ്യല്‍ സ്റ്റില്‍ പങ്കുവെച്ച് മമ്മൂക്ക

ലമുറകളെ ഹരംകൊള്ളിച്ച എസ് എന്‍ സ്വാമി രചിച്ചു കെ മധു ഒരുക്കിയ സിനിമാ സീരിസ് ആണ് സിബിഐ. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ നാലു ഭാഗങ്ങള്‍ക്ക് ശേഷം അവസാനമായി ഒരുക്കുന്ന ചിത്രമാണ് സിബിഐ5. ചിത്രത്തിന്റെ ഷൂട്ടിംങ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ലുക്കില്‍ വ്യത്യാസം എന്തെങ്കിലും ഉണ്ടാകുമോ എന്നെല്ലാമുള്ള കാര്യങ്ങള്‍ അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

ഇപ്പോഴിതാ തന്റെ കഥാപാത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ സ്റ്റില്‍ മമ്മൂട്ടി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്. മുഖം വ്യക്തമാവാത്ത തരത്തില്‍ സേതുരാമയ്യരുടെ പിന്നില്‍ നിന്നുള്ള ഒരു മിഡ് ഷോട്ട് ആണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്ന സ്റ്റില്‍. ‘ഒഫിഷ്യല്‍ ലീക്ക്!’ എന്നാണ് ചിത്രത്തിന് മമ്മൂട്ടി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. അതേസമയം ചിത്രത്തിന്റെ പേര് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു.

ചിത്രത്തിന്റേതായി പുറത്തുവരുന്ന എല്ലാ വാര്‍ത്തകളും സോഷ്യല്‍ മീഡിയകളില്‍ ഇടം പിടിക്കാറുണ്ട്. ജഗതി ശ്രീകുമാര്‍ ചിത്രത്തിലുണ്ടാകുമെന്നുള്ള വാര്‍ത്തകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സിബിഐ ഓഫിസര്‍ സേതുരാമയ്യരുടെ അസിസ്റ്റന്റായ വിക്രം ജഗതിയുടെ സിനിമാജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. 2012ല്‍ ഉണ്ടായ അപകടത്തെത്തുടര്‍ന്ന് അദ്ദേഹം അഭിനയ രംഗത്ത് നിന്ന് മാറി നില്‍ക്കുകയായിരുന്നു. ആരോഗ്യസ്ഥ്തി കണക്കിലെടുത്ത് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെയായിരിക്കും ചിത്രീകരണം നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുകേഷ്, രണ്‍ജി പണിക്കര്‍, ആശാ ശരത്ത്, രമേശ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്വര്‍ഗ ചിത്ര ഫിലിംസിന്റെ ബാനറില്‍ സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിര്‍മാണം. ആദ്യ നാല് ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

Leave a Comment