ശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ്(86) അന്തരിച്ചു. പ്രശസ്തമായ ബോബനും മോളിയും എന്ന കാര്‍ട്ടൂണിന്റെ സൃഷ്ടാവാണ്. ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്നു. ഇന്നു രാത്രി 10.45ന് ആയിരുന്നു അന്ത്യം.
വി.ടി. തോമസ് എന്നാണു യഥാര്‍ഥ പേര്. മനോരമ വാരികയിലൂടെ 40 വര്‍ഷം ടോംസ് ബോബനും മോളിയും വരച്ചു. കേസില്ലാ വക്കീലായ അച്ഛന്‍ പോത്തന്‍, അമ് മറിയ, മറ്റു കഥാപാത്രങ്ങളായ അപ്പിഹിപ്പി, കുഞ്ചുക്കുറുപ്പ്, ഉണ്ണിക്കുട്ടന്‍, പഞ്ചായത്ത് പ്രസിഡന്റ് ഇട്ടുണ്ണന്‍, ചേടത്തി, നേതാവ് തുടങ്ങിയ മലയാളിയുടെ മനംകവര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ ടോംസിന്റെ വരകളിലൂടെ ജനിച്ചു.