ഷെയ്ന്‍ നിഗം ചിത്രം ‘ഭൂതകാലം’ പശ്ചാത്തല സംഗീതം പുറത്തുവിട്ട് ഗോപി സുന്ദര്‍

ഷെയ്ന്‍ നിഗം നായകനായെത്തിയ പുതിയ ചിത്രമാണ് ഭൂതകാലം. ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തില്‍ ഏറ്റവും പ്രശംസ ലഭിച്ചത് പശ്ചാത്തല സംഗീതത്തിന് ആണ്. ഇപ്പോഴിതാ പശ്ചാത്തല സംഗീതം പുറത്തുവിട്ടിരിക്കുകയാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. സോണി ലിവിലൂടെ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് രാഹുല്‍ സദാശിവനാണ്.

ചിത്രത്തില്‍ രേവതിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. പശ്ചാത്തല സംഗീതം ചിത്രത്തില്‍ നിര്‍ണായക ഘടകമാണെന്നും അഭിപ്രായങ്ങള്‍ ഒരുപാട് വരുന്നു. ഗോപി സുന്ദര്‍ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഇപോള്‍ പുറത്തുവിടുകയും ചെയ്തിരിക്കുകയാണ്. ഷെയ്ന്‍ നിഗത്തിന്റെ സ്വഭാവത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പശ്ചാത്തല സംഗീതമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

അന്‍വര്‍ റഷീദാണ് ചിത്രം അവതരിപ്പിക്കുന്നത്. ഷെയ്ന്‍ നിഗം നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഭൂതകാലത്തിനുണ്ട്. പ്ലാന്‍ ടി ഫിലിംസ്, ഷെയ്ന്‍ നിഗം ഫിലിംസ് എന്നീ ബാനറുകളില്‍ സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ ഭാര്യ തെരേസ റാണി, ഷെയ്ന്‍ നിഗത്തിന്റെ മാതാവ് സുനില ഹബീബ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തില്‍ സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്, റിയാസ് നര്‍മ്മകല തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

രാഹുല്‍ സദാശിവന്‍, ശ്രീകുമാര്‍ ശ്രേയസ് എന്നിവരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ഷഹനാദ് ജലാല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എ ആര്‍ അന്‍സാര്‍ ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ബിനു മുരളി ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

https://www.instagram.com/tv/CY_hwZeAmmV/?utm_source=ig_web_copy_link

എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ മനു ജഗദ്, ഓഡിയോഗ്രഫി എന്‍.ആര്‍. രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി കിഷന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് റിയാസ് പട്ടാമ്പി

Leave a Comment