മാലാ പാര്‍വ്വതി അവതരിപ്പിക്കുന്ന മോളി എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി മമ്മൂട്ടി ; ക്യാരക്ടര്‍ പോസ്റ്റര്‍ കാണാം

മെഗാ സ്റ്റാര്‍ മമ്മൂട്ടി എത്തുന്ന പുതിയ ചിത്രമാണ് ‘ഭീഷ്മ പര്‍വ്വം’. ഈ ചിത്രത്തിനായി ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. എക്കാലത്തേയും ഹിറ്റ് ചിത്രം ബിഗ് ബി സംവിധാനം ചെയ്ത അമല്‍ നീരദാണ് ഈ ചിത്രവും ഒരുക്കുന്നത്. ബിഗ്ബിയില്‍ ബിലാല്‍ എന്ന കള്‍ട്ട് ക്ലാസിക് നായക കഥാപാത്രത്തെ നല്‍കിയ അമല്‍ നീരദ് ‘ഭീഷ്മ പര്‍വ്വ’ത്തിലും അതുപോലെ ഒരു മമ്മൂട്ടി കഥാപാത്രം നല്‍കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. മാലാ പാര്‍വ്വതി അവതരിപ്പിക്കുന്ന മോളി എന്ന കഥാപാത്രത്തെയാണ് പരിചയപ്പെടുത്തുന്നത്. അമല്‍ നീരദ്, മമ്മൂട്ടി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം ഫെബ്രുവരി 24ന് റിലീസ് ചെയ്യും.

ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഹരീഷ് പേരടി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ഫര്‍ഹാന്‍ ഫാസില്‍, നെടുമുടി വേണു, പദ്മരാജ് രതീഷ്, ലെന, ജിനു ജോസഫ്, നദിയ മൊയ്തു, വീണ നന്ദകുമാര്‍, കെ പി എ സി ലളിത, ശ്രിന്ദ, മാലാ പാര്‍വ്വതി, അനസൂയ ഭരദ്വാജ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തിലുള്ളതെന്ന് കരുതപ്പെടുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന്‍ ആണ്. അമല്‍ നീരദിനൊപ്പം ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Leave a Comment