‘നമ്മളെല്ലാവരും അല്‍പം തകര്‍ന്നവരാണ്, അതുകൊണ്ടാണ് വെളിച്ചം വരുന്നത്’ ; മഞ്ജു വാര്യര്‍ എടുത്ത ഭാവനയുടെ ഫോട്ടോ വൈറല്‍

ലയാളികളുടെ പ്രിയ താരം മഞ്ജു വാര്യര്‍ എടുത്ത ഫോട്ടോ പങ്കുവെച്ച് ഭാവന.
മഞ്ഞ പ്രകാശത്തിന്റെ പശ്ചാത്തലത്തില്‍ കയ്യിലൊരു ഫോര്‍ക്കും പിടിച്ച് നോക്കിയിരിക്കുന്ന ചിത്രമാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. നമ്മളെല്ലാവരും അല്‍പം തകര്‍ന്നവരാണ്, അതിനാലാണ് ഇങ്ങനെ വെളിച്ചം ഉള്ളിലേക്ക് വരുന്നത് എന്നാണ് ഭാവന ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

ഭാവനയുടെ ഫോട്ടോയും ക്യാപ്ഷനും സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ധാരാളം ആളുകളാണ് ഫോട്ടോയ്ക്ക് കമന്റുകളുമായെത്തിയത്. ഭാവനയുടെ വാക്കുകള്‍ ഏറെ പ്രചോദനാത്മകമാണെന്ന് പ്രേക്ഷകര്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

മലയാള ചലച്ചിത്ര രംഗത്തെ സജീവമല്ലെങ്കിലും കന്നഡയില്‍ നിരവധി പ്രൊജക്ടുകളാണ് ഭാവന ചെയ്തുകൊണ്ടിരിക്കുന്നത്. ‘ഭജ്രംഗി 2’ എന്ന ചിത്രമാണ് ഭാവന നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ശിവ രാജ്കുമാര്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍. മികച്ച അഭിപ്രായമാണ് ഭാവനയുടെ പ്രകടനത്തിന് ലഭിച്ചത്. ‘ഭജ്രംഗി 2’ എന്ന ചിത്രത്തിന് മുമ്പ് ഭാവനയുടേതായി പ്രദര്‍ശനത്തിയ ‘ഇന്‍സ്‌പെക്ടര്‍ വിക്രമും’ വന്‍ വിജയമായി മാറിയിരുന്നു.

Leave a Comment