‘സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് കെട്ടുകഥകള്‍ ; സന്തോഷത്തോടെ ഇരിക്കുന്നു’ ; ഭാമ

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളൊക്കെ വെറും കെട്ടുകഥകളാണെന്ന് നടി ഭാമ. എല്ലാ സ്‌നേഹത്തിനും നന്ദി എന്നും ഭാമ പറയുന്നു. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഭാമ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ ആരോപണങ്ങളും കെട്ടുകഥകളും സാമൂഹ്യ മാധ്യമത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് അന്വേഷിച്ചവര്‍ക്കായി പറയട്ടെ. . ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‌നേഹത്തിനും നന്ദി.’ ഭാമ കുറിച്ചു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുതിയ വഴിത്തിരിവിനു ശേഷം ഒട്ടേറെ വാര്‍ത്തകള്‍ ഇവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പ്രചരിച്ചിരുന്നു. കേസില്‍ വിസ്തരിച്ച സിനിമാ മേഖലയില്‍ നിന്നുള്ളവരില്‍ പ്രധാനിയായിരുന്നു ഭാമ. ഒടുവില്‍ കൂറുമാറിയ സംഭവത്തിന് ശേഷം ഭാമ ഒട്ടേറെ വിവാദങ്ങള്‍ നേരിടേണ്ടിയും വന്നിരുന്നു. കമന്റ് ഓഫ് ആക്കിയതിനു ശേഷമായിരുന്നു ഭാമ ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചത്.

ഭാമയുടെ എല്ലാ വിശേഷങ്ങളും തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലാവാറുണ്ട്. അടുത്തിടെയായിരുന്നു ഭാമയുടെ മകള്‍ ഗൗരിയുടെ ഒന്നാം പിറന്നാള്‍. ഭാമയുടെ ഭര്‍ത്താവ് അരുണും മകളും ഒത്തുള്ള ചിത്രങ്ങളെല്ലാം വൈറലായിരുന്നു. കുഞ്ഞ് പിറന്ന് മാസങ്ങള്‍ക്ക് ശേഷമാണ് കുഞ്ഞിന്റെ വിവരങ്ങളെല്ലാം ഭാമ പുറത്ത് വിട്ടത്. കുഞ്ഞിന്റെ ചിത്രങ്ങളും പിറന്നാളിന് ആയിരുന്നു ഭാമ ആദ്യമായി പുറത്തുവിട്ടത്.

മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത ഭാമ വിവാഹത്തോടെയാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നത്. ദുബായ്‌യില്‍ വ്യവസായിയായ അരുണ്‍ ആണ് ഭാമയുടെ ഭര്‍ത്താവ്. 2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. ‘മറുപടി’ എന്ന മലയാള ചിത്രമാണ് ഭാമ അഭിനയിച്ച് ഒടുവില്‍ പുറത്തുവന്നത്.

Leave a Comment