മിന്നല്‍ മുരളി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ബേസില്‍ ജോസഫ് സംവിധായകനായി മാത്രമല്ല നടനായും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ജാനേമന്‍ എന്ന ചിത്രത്തില്‍ മിന്നും പ്രകടനമായിരുന്നു ബേസില്‍ കാഴ്ച്ചവെച്ചത്. ഇപ്പോഴിതാ ബേസില്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ദര്‍ശന രാജേന്ദ്രനാണ് കേന്ദ്ര കഥാപാത്രമായി ഈ ചിത്രത്തില്‍ എത്തുന്നത്.
‘ജയ ജയ ജയ ജയ ഹേ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ദര്‍ശനയുടെതായി പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രം തിയേറ്ററുകളില്‍ വന്‍ ഹിറ്റാണ്.
‘ജാനേമന്‍’ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്, ഷോണ്‍ ആന്റണി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിനെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബോസിലും ദര്‍ശനയും കൂടാതെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാണ് എന്നും അറിയിച്ചിട്ടില്ല.
ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രം ‘മിന്നല്‍ മുരളി’ നെറ്റ്ഫ്‌ലിക്‌സില്‍ ക്രിസ്മസ് റിലീസായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയത്. മലയാളത്തില്‍ ഇതാദ്യമായി ഒരു സൂപ്പര്‍ഹീറോയെ വിശ്വസനീയമായി ബേസില്‍ ജോസഫിന് അവതരിപ്പിക്കാനായി എന്നാണ് അഭിപ്രായങ്ങള്‍. ടൊവിനോ തോമസിന്റേയും ഗുരു സോമസുന്ദരത്തിന്റേയും അഭിനയ മികവും ഏവരും തന്നെ പ്രശംസിക്കുന്ന ഒന്നാണ്.