ജയസൂര്യയുടെ പ്രേതത്തിനു സൌണ്ട് മിക്സ്‌ ചെയ്യാൻ ബാഹുബലിയുടെ ഡിസൈനർ

രഞ്ജിത്ത് ശങ്കർ – ജയസുര്യ കൂട്ട്കെട്ടിന്റെ പുതിയ ചിത്രമായ ‘പ്രേത’ത്തിനു വേണ്ടി സൗണ്ട് മിക്സിങ്ങും ഡിസൈനും ചെയ്യുന്നത് ബാഹുബലി ബജ്രംഗി ബായിജാൻ എന്നീ ചിത്രങ്ങളുടെ പിന്നിൽ പ്രവർത്തിച്ച ജസ്റ്റിൻ ജോസ് ആണ്.ശബ്ദത്തിനു വളരെയധികം പ്രാധാന്യമുള്ള ചിത്രമായതിനാലാണ് ജസ്റ്റിൻ ജോസിനെ തിരഞ്ഞെടുക്കാൻ കാരണമെന്ന് കാരണമെന്ന് രഞ്ജിത്ത് ശങ്കർ പറയുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ജയസൂര്യ രഞ്ചിത് ശങ്കർ കൂട്ടുകെട്ടിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും മികച്ച പ്രേക്ഷകാഭിപ്രായവും , ബോക്സ്‌ ഓഫീസ് വിജയങ്ങളായിരുന്നു . സു സു സുധി വാത്മീകമാണ് ഈ കൂട്ടുകെട്ടിൽ അവസാനമിറങ്ങിയ ചിത്രം.