വീണ്ടും മാരുതി 800 നിരത്തിലിറക്കി ആസിഫിന്റെ മഹേഷും മരുതിയും മാർച്ചിൽ ഷൂട്ട്‌ തുടങ്ങും

ആസിഫ് അലിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയും ചിത്രീകരണത്തിനു തുടക്കമായി. കുട്ടനാടൻ ബ്ലോഗ് എന്ന മമ്മൂട്ടി ചിത്രത്തിനു സേതു വീണ്ടും സംവിധായന്റെ റോളിൽ എത്തുന്ന ചിത്രം മണിയൻ പിള്ള രാജു പ്രൊഡക്ഷൻസും വി എൽ സി ഫിലിം ഹൗസും സംയുക്തമായി ചേർന്നാണ് നിർമിച്ചിരിക്കുന്നത്..ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ കഴിഞ ഓഗസ്റ്റിൽ പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരുന്നു.നിരവധി ഹിറ്റ്‌ ചിത്രങ്ങളൊരുക്കിയ സച്ചി സേതു കൂട്ടുകെട്ടിനു ശേഷം സേതുവിന്റെ സംവിധാനത്തിൽ എത്തുന്ന രണ്ടാമത്തെ ചിത്രമാണ് മഹേഷും മരുതിയും.വരനെ ആവശ്യമുണ്ട് എന്നാ ചിത്രത്തിലൂടെ ശ്രദ്ധേയയായ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ ആസിഫ് അലിയുടെ നായകയായി എത്തുമ്പോൾ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായി മാരുതി കാർ എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. 83മോഡൽ മാരുതി 800 ചിത്രത്തിനു മാത്രമായി . മാരുതി  പുതുക്കി പുറത്തിറക്കിയിരുന്നു..ആസിഫ് അലി മാരുതി 800ഓടിച്ചു തുടക്കമായ ചിത്രത്തിന്റെ ഷൂട്ടിങ് മാർച്ചിൽ ആരംഭിക്കും കുഞ്ഞേൽദോ, കൊത്ത്, കുറ്റവും ശിക്ഷയും തുടങ്ങി നിരവധി ചിത്രങ്ങളാണ് ആസിഫ് അലിയുടേതായി 2021 ഇൽ പുറത്തിറങ്ങാനിരിക്കുന്നത്……