കലിപ്പ് ലുക്കില്‍ ബിഗ് ബി’യിലെ ബിലാലിന്റെ ഡയലോഗുമായി ആസിഫ് അലി ; കുഞ്ഞെല്‍ദോയുടെ മൂന്നാമത്തെ ടീസര്‍ കാണാം

ര്‍ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കുഞ്ഞെല്‍ദോയിലെ മൂന്നാമത്തെ ടീസര്‍ പുറത്തിറങ്ങി. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. കോളേജ് ക്യാംപസില്‍ കൂട്ടുകാരുടെ കൂടെ കലിപ്പ് ലുക്കില്‍ നില്‍ക്കുന്ന ആസിഫ് അലിയെ ആണ് ടീസറില്‍ കാണാന്‍ കഴിയുന്നത്. മാജിക് ഫ്രെയിംസിന്റെ യുട്യൂബ് ചാനലില്‍ ആണ് ടീസര്‍ റിലീസ് ചെയ്തത്. അമല്‍ നീരദിന്റെ മമ്മൂട്ടി ചിത്രം ബിഗ് ബിയിലെ ഒരു ഡയലോഗിനെ മാതൃകയാക്കിയാണ് ടീസറില്‍ ആസിഫ് പറയുന്ന ഒരു ഡയലോഗ്.

പുതുമഖമായ ഗോപിക ഉദയനാണ് ചിത്രത്തില്‍ ആസിഫിന്റെ നായിക ആയെത്തുന്നത്. ചിത്രത്തില്‍ പത്തൊമ്പതുകാരനായിട്ടാണ് ആസിഫ് അലി ചിത്രത്തില്‍ എത്തുന്നത്. കോളജ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം ഡിസംബര്‍ 24ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. വിനീത് ശ്രീനിവാസന്‍ ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍.

സംവിധായകന്റെ സുഹൃത്തിന്റെ ജീവിതത്തില്‍ നടന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം.സുധീഷ്, സിദ്ദിഖ്, അര്‍ജുന്‍ ഗോപാല്‍, നിസ്താര്‍ സേഠ്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാന്‍ റഹ്‌മാന്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹകന്‍.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കലാസംവിധാനം നിമേഷ് എം താനൂര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം ദിവ്യ സ്വരൂപ്, സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍,

Leave a Comment