അര്‍ച്ചന ഔട്ട് ആണോ നോട്ട് ഔട്ട് ആണോ എന്ന് ഫെബ്രുവരിയില്‍ അറിയാം ; ഐശ്വര്യ ലക്ഷ്മിയുടെ ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ റിലീസ് തിയതി

ലയാളികളുടെ പ്രിയങ്കരിയായ നടി ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ചിത്രമാണ് ‘അര്‍ച്ചന 31 നോട്ട് ഔട്ട്’. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിങ് തിയതി പുറത്തുവിട്ടു. ഫെബ്രുവരി നാലിന് ആണ് ചിത്രം റിലീസ് ചെയ്യുക. ഐശ്വര്യ ലക്ഷ്മി റിലീസ് അറിയിച്ചുള്ള പോസ്റ്റര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.

‘അര്‍ച്ചന 31 നോട്ട്’ ഔട്ടിന്റെ ഫോട്ടോകള്‍ അടക്കമുള്ള പ്രമോഷണല്‍ മെറ്റീരിയലുകള്‍ ഓണ്‍ലൈനില്‍ വൈറലായിരുന്നു. ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ചിത്രത്തില്‍ പറയുന്നത്. 31 വിവാഹാലോചനകളിലൂടെ കടന്നുപോയ ഒരാളാണ് ‘അര്‍ച്ചന’. പിന്നീട് അര്‍ച്ചനയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

പ്രൈമറി സ്‌കൂള്‍ അധ്യാപികയുടെ വേഷമാണ് ചിത്രത്തില്‍ ഐശ്വര്യ ചെയ്യുന്നത്. ‘ദേവിക പ്ളസ് ടു ബയോളജി’, ‘അവിട്ടം’ എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണമെഴുതുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജിയാണ് നിര്‍വ്വഹിക്കുന്നത്.

പ്രശസ്ത സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘ചാര്‍ളി’, ‘ഉദാഹരണം സുജാത’ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയാണ്. ലൈന്‍ പ്രൊഡ്യൂസര്‍- ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സബീര്‍ മലവെട്ടത്ത്, എഡിറ്റിംങ്ങ്- മുഹ്സിന്‍ പിഎം, സംഗീതം- രജത്ത് പ്രകാശ്, മാത്തന്‍, കല- രാജേഷ് പി വേലായുധന്‍, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍- സമന്ത്യക് പ്രദീപ്, സൗണ്ട്- വിഷ്ണു പിസി, അരുണ്‍ എസ് മണി, പരസ്യകല- ഓള്‍ഡ് മോങ്ക്സ്,ഗാനങ്ങള്‍-സൈന, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

Leave a Comment