പ്രേമത്തിന് ശേഷം മേരിയെ കാണാനില്ലെന്നു പറഞ്ഞു കളിയാക്കിയവര്‍ക്ക് മറുപടിയുമായി അനുപമ പരമേശ്വരന്‍ ; സാമന്തയ്ക്കൊപ്പമുള്ള തെലുങ്ക് ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്തു .

കേരളത്തില്‍ ഏറെ ചര്‍ച്ചാ വിഷയമായ പ്രേമം എന്ന ചിത്രം മലയാളത്തിന് നല്‍കിയത് കുറച്ച് പുതുമുഖ താരങ്ങളെ കൂടി ആയിരുന്നു . അതില്‍ നായികാ വേഷത്തിലെത്തിയ അനുപമ പരമേശ്വരനും മേരി എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയിരുന്നു. പ്രേമം കേരളത്തിന്‌ പുറമേ അന്യ സംസ്ഥാനങ്ങളിലും വന്‍ വിജയമായിരുന്നു . പ്രേമത്തിലൂടെ തന്നെ പ്രസിദ്ധി നേടിയ മറ്റു 2 നായികമാരായ സായ് പല്ലവിയും, മഡോണ സെബാസ്റ്റ്യനും പിന്നീട് മറ്റു ചിത്രങ്ങളിലും വേഷമിട്ടു . എന്നാല്‍ പിന്നീട് അനുപമയേ മാത്രം കാണാതായപ്പോള്‍ പലരും പല തരത്തിലുള്ള അഭിപ്രായങ്ങള്‍ പറഞ്ഞു, എന്നാലിപ്പോള്‍ മലയാളി സിനിമ പ്രേമികളെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് അനുപമ. തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത നായികയായ ” അ ആ” എന്ന ചിത്രത്തിലൂടെയാണ് അനുപമ തന്നെ കളിയാക്കവര്‍ക്കുള്ള തിരിച്ചടിയുമായി മടങ്ങിയെത്തുന്നത് . ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് താരം നിതിനാണ് നായകനാകുന്നത് . മലയാളികള്‍ക്ക് പ്രിയങ്കരിയായ അനന്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷതിലെത്തുന്നുണ്ട് . ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി .