ജോണി ആന്റണി സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ തോപ്പില്‍ ജപ്പാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു . അമല പോളിനെയായിരുന്നു മുന്പ് നായിക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് , എന്നാല്‍ ചില കാരണങ്ങള്‍ മൂലം അമല പോള്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ ആന്‍ഡ്‌റിയ ആയിരിക്കും ചിത്രത്തിലെ നായിക എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു . മറ്റൊരു നായികയായി ലാലോജോസ് ചിത്രം നീന ഫെയിം ദീപ്തി സതിയുമുണ്ട് . ആന്‍ഡ്റിയ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു . ഉടന്‍ തന്നെ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നു സംവിധായകന്‍ അറിയിച്ചു. ലോഹത്തില്‍ മോഹന്‍ ലാലിനൊപ്പവും , അന്നയും രസൂലില്‍ ഫഹധ് ഫാസിലിനൊപ്പവും അഭിനയിച്ച ആന്‍ഡ്റിയ തമിഴിലെ പ്രശസ്ത ഗായികയുമാണ് . കൊച്ചിയിലെ 10 ദിവസത്തെ ആദ്യ ഷെഡ്യൂളിനു ശേഷം , തൊടുപുഴയിലാകും പിന്നീടുള്ള ഷൂട്ടിംഗ് .