വരുന്നു മലയാളത്തിന്റെ മൾട്ടിസ്റ്റാർ ക്രൈം ത്രില്ലെർ ..!!!

20-20 എന്ന പണം വാരി ചിത്രത്തിനു ശേഷം  അമ്മയുടെ നേതൃത്വത്തിൽ പുതിയ ക്രൈം ത്രില്ലെർ സിനിമ.
25 വർഷമായി പ്രവർത്തിക്കുന്ന മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ സ്വന്തം ആസ്ഥാന മന്ദിരം എന്ന സ്വപ്നത്തിന്റെ ഉദ്ഘാടനം ഇന്ന് സൂപ്പർ തരങ്ങളായ മമ്മൂട്ടി മോഹൻലാൽ എന്നിവർ ചേർന്ന് നിർവഹിച്ച ചടങ്ങിലാണ് എല്ല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടുള്ള ഈ സർപ്രൈസ്‌ പ്രഖ്യാപനം ഉണ്ടായത്.
ആശിർവാദ് സിനിമസിന്റെ  ബാനറിൽ മലയാളത്തിലെ 140തരങ്ങളും ഒപ്പം സൂപ്പർ താരങ്ങളായ മമ്മൂട്ടി മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി ഒരു ബ്രഹ്മണ്ട സിനിമയാണ് ഒരുങ്ങുന്നത്. പ്രിയദർശനും രാജീവ്‌ കുമാറും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.
കോവിഡ് പ്രതിസന്ധി കാരണം തകർന്ന സിനിമ മേഖലയിലെ സാമ്പത്തിക നഷ്ടം നികത്താനാണു 20-20 പോലൊരു മൾട്ടിസ്റ്റാർ  ചിത്രം ആലോചിച്ചത് എന്ന് ചടങ്ങിൽ മോഹൻലാൽ   പറഞ്ഞു. പടത്തിന്റെ 1st ലുക്ക്‌ പോസ്റ്റർ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പുറത്തു വിട്ടു.. സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാൻ സാധിക്കും..
എന്തായാലും 20-20 യുടെ തീയേറ്റർ എക്സ്പീരിയൻസ് നഷ്ടമായ ആരാധകർക്ക് അത് നികത്തി. ഇഷ്ട താരങ്ങളെ ഒന്നിച്ചു വീണ്ടും സ്‌ക്രീനിൽ ഏറ്റുമുട്ടുന്നത് കണാ നാവുമല്ലോ എന്ന പ്രതീക്ഷയിലാണ് മലയാള സിനിമാലോകം

Leave a Comment