നിവിന്‍ പോളിക്കും ഹണി റോസിനും തോല്‍വി ; അമ്മയുടെ എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പിലെ വിശേഷങ്ങള്‍

ലയാള സിനിമയില താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് കഴിഞ്ഞ ദിവസമായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. എറണാകുളത്തുള്ള അമ്മയുടെ ആസ്ഥാന മന്ദിരത്തില്‍ വെച്ചാണ് നടന്നത്. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലും മെഗാസ്റ്റാര്‍ മമ്മൂട്ടി അടക്കം മലയാള സിനിമയിലെ താരങ്ങളെല്ലാം തന്നെ അവിടെ എത്തിയിരുന്നു. നിലവിലെ പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സിദ്ദീഖ് ട്രഷററായും ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

11 പേരുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 14 പേരായിരുന്നു മത്സരിച്ചിരുന്നത്. എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ നിന്ന വിജയ് ബാബുവും ലാലുമാണ് വിജയിച്ചത്. ലാലിന് 212 വോട്ടും വിജയ് ബാബുവിന് 228 വോട്ടുമാണ് ലഭിച്ചത്. നിവിന്‍ പോളി 158 വോട്ടിനും ഹണി റോസ് 145 വോട്ടിനും ഔദ്യോഗിക പാനലില്‍ നിന്ന് തോറ്റത്. വിമതനായിരുന്ന നാസര്‍ ലത്തീഫിന് 100 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ മണിയന്‍ പിള്ള രാജു 224 വോട്ടിനും നടി ശ്വേത മേനോന്‍ 176 വോട്ടിനും വിജയിച്ചു. ഔദ്യോഗിക പാനലില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായ ആശ ശരത് 153 വോട്ട് നേടി പരാജയപ്പെട്ടു.

എക്സിക്യൂട്ടീവ് കമ്മറ്റി

ബാബുരാജ് -242
ലാല്‍-212
ലെന-234
മഞ്ജു പിള്ള-215
രചന നാരായണന്‍കുട്ടി-180
സുധീര്‍ കരമന-261
സുരഭി-236
ടിനി ടോം-222
ടൊവിനോ തോമസ്-220
ഉണ്ണി മുകുന്ദന്‍-198
വിജയ് ബാബു-225
ഹണി റോസ്-145
നിവിന്‍ പോളി-158
നാസര്‍ ലത്തീഫ്-100

Leave a Comment