അമ്മ യോഗത്തില്‍ ഹൃദയം കവര്‍ന്ന് സൂപ്പര്‍ താരങ്ങള്‍ ; സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടിയും മോഹന്‍ലാലും

ലയാളത്തിലെ താരസംഘടനയായ അമ്മയുടെ 2021ലെ അമ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗം കഴിഞ്ഞ ദിവസമായിരുന്നു കൊച്ചിയില്‍വെച്ച് നടന്നത്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയസൂര്യ, നിവിന്‍ പോളി, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങി എല്ലാവരും തന്നെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ഇവരെ കൂടാതെ ഹൃദയം കവര്‍ന്ന് സ്റ്റൈലിഷ് ലുക്കില്‍ യുവ നടിമാരും എത്തിയിരുന്നു. മഞ്ജു വാര്യര്‍, അനു സിതാര, നമിത പ്രമോദ്, മിയ, അന്ന ബെന്‍, ഗ്രേസ് ആന്റണി, ഹണി റോസ്, ദിവ്യ ഉണ്ണി തുടങ്ങി നിരവധി താരങ്ങളാണ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഒരിടവേളയ്ക്ക് ശേഷമായിരുന്നു മഞ്ജു വാര്യര്‍ മീറ്റിംങില്‍ പങ്കെടുക്കാനായെത്തിയത്.

നടി കീര്‍ത്തി സുരേഷിന്റെ ആദ്യ അമ്മ മീറ്റിംങ് കൂടിയായിരുന്നു ഇത്. പ്രിയ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം സമയം ചിലവഴിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ഈ അവസരമൊരുക്കിയതില്‍ സംഘടനയ്ക്കു നന്ദി പറയുന്നുവെന്നും കീര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ കുറിച്ചു. എല്ലാവര്‍ക്കൊപ്പം എടുത്ത ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. അമ്മ മേനക സുരേഷിനൊപ്പമാണ് കീര്‍ത്തി എത്തിയത്.

അമ്മ മീറ്റിംഗില്‍ പുതിയ വൈസ് പ്രസിഡന്റുമാരുടെയും പതിനൊന്നംഗ എക്‌സിക്യുട്ടിവ് കമ്മിറ്റിയുടെയും തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ആയി ഇടവേള ബാബുവും തിരഞ്ഞെടുക്കപ്പെട്ടു.

Leave a Comment