കോൾഡ് കേസ് ന്റെ ഓ ടി ടി റൈറ്റ്സ് വൻ വിലയ്ക്ക് സ്വന്തമാക്കി ആമസോൺ പ്രൈം വീഡിയോസ്….
 മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയും, എന്നും സ്വന്തം നിലപാടുകൾകൊണ്ട് മലയാള സിനിമയിലെ നിലപാടുകളുടെ രാജകുമാരൻ എന്ന പേരും സ്വന്തമാക്കിയ വ്യക്തിയാണ് ഇപ്പോൾ പൃഥ്വിരാജ്.
പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ക്രൈം ത്രില്ലെർ പോലീസ് ചിത്രമായ കോൾഡ് കേസ് ലോക്ക് ഡൌൺ കാലത്തിനു ശേഷം റിലീസിന് ഒരുങ്ങുന്നു എന്ന വാർത്തയാണ് അണിയറയിൽ നിന്നും ലഭിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ ഓ. ടി. ടി സംപ്രേക്ഷണ അവകാശം ഡിജിറ്റൽ സംപ്രേക്ഷണ രംഗത്തെ ഭീമന്മാരായ ആമസോൺ പ്രൈം വീഡിയോസ് വൻ തുകയ്ക്ക് സ്വന്തമാക്കി എന്നാണ് അറിയുന്നത്. എന്നിരുന്നാലും ക്രൈം ത്രില്ലെർ ചിത്രമായ കോൾഡ് കേസ് തിയേറ്റർ റിലീസിന് ശേഷമായിരിക്കും ഓ. ടി. ടി റിലീസിനായെത്തുക.മെമ്മറീസ് എന്ന ചിത്രത്തിന് ശേഷം സത്യജിത് ഐ പി എസ് എന്ന ശക്തമായ പോലീസ് കഥാപാത്രവുമായി പൃഥ്വിരാജ് എത്തുന്ന ചിത്രമാണ് കോൾഡ് കേസ് . മുതിർന്ന ഛായാഗ്രാഹകൻ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ  ജോസഫ്,ചായഗ്രഹകൻ ജോമോൻ ടി ജോസഫ് , എഡിറ്റർ സമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്  .പൃഥ്വിരാജിന്റ നായികയായി അദിതി ബാലൻ ആദ്യമായി മലയാളത്തിലേക്കെത്തുന്ന ചിത്രം   ഓ.ടി.ടി  റിലീസാണ് തീരുമാനിച്ചതെങ്കിലും പിന്നീട്  തിയേറ്ററുകളിൽ  തന്നെയിറക്കാൻ അണിയറക്കാർ തീരുമാനിക്കുകയായിരുന്നു . കോറോണയുടെ പശ്ചാത്തലത്തിൽ പൂർണ്ണമായും തിരുവനന്തപുരത്തു  സെറ്റ് ഇട്ടാണ് കോൾഡ് കേസ് ചിത്രീകരണം  പൂർത്തിയാക്കിയത്..

Leave a Comment