തെലുഗ് സൂപ്പർതാരം അല്ലു അർജുന് കോവിഡ്…

കേരളത്തിൽ അടക്കം വലിയ ആരാധക വൃന്ദമുള്ള സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ അല്ലുഅർജുന് കോവിഡ് സ്ഥിരീകരിച്ചു.താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവരം പുറത്തു വിട്ടത്. താൻ വീട്ടിൽ എല്ലാവിധ കോവിഡ് പ്രോട്ടൊകോളുകളുംപാലിച്ചു സുരക്ഷിതനായി സ്വയം നിരീക്ഷണത്തിൽ ആണെന്നും താനുമായി സമ്പർക്കം ചെലുത്തിയ എല്ലാവരും ടെസ്റ്റ്‌ നു വിധേയമാകണം എന്നും പറഞ്ഞ താരം എല്ലാവരോടും വീട്ടിൽ സുരക്ഷിതരായി ഇരിക്കുവാനും ലഭിക്കുന്ന അവസരത്തിൽ വാക്സിൻ സ്വീകരിക്കാനും ആവശ്യപ്പെട്ടു.താൻ സുഖമായിരിക്കുന്നുവെന്നും തന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കപെടേണ്ട എന്നും താരം ആരാധകരോടായി കുറിച്ചു.

സുകുമാരൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം പുഷ്പയുടെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയിലാണ് താരം കോവിഡ് പോസിറ്റീവ് ആകുന്നത് ചിത്രത്തിൽ വില്ലൻ കഥാപാത്രം അഭിനയിക്കുന്നതിനായി ഫഹദ് ഫാസിലും ഹൈദരാബാദിൽ ആണിപ്പോൾ ഉള്ളത്…

Leave a Comment