തെറിയുടെ ഹിന്ദി റീമേയ്ക്കില്‍ അക്ഷയ് കുമാര്‍ നായകനാകുന്നു .

തമിഴകത്ത് വൻ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ‘തെരി’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. ഇളയദളപതിയുടെ റോൾ ചെയ്യാനെത്തുന്നത് ബോളിവുഡ് താരം അക്ഷയ് കുമാർ ആണ്…
ഇതുവരെയുള്ള റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മൂന്നാം തവണ ആയിട്ടായിരിക്കും അക്ഷയ് കുമാർ വിജയ് ചിത്രങ്ങൾ ഹിന്ദിയിൽ അവതരിപ്പിക്കുന്നത്. നേരത്തേ, ‘തുപ്പാക്കി’ ഹിന്ദിയിലേക്ക് മാറ്റിയത് ‘HOLYDAY:A Soldier Is Never Off The Duty’ എന്ന പേരിലായിരുന്നു!
വിജയ് യുടെ ‘കത്തി’ ഹിന്ദി റീമേക്ക് ആഗസ്തിൽ തുടങ്ങാനിരിക്കുകയാണ്…
പുറം രാജ്യങ്ങളിലെ ആദ്യ വാര കളക്ഷൻ റെക്കോർഡിൽ ‘തെരി’ അക്ഷയ് കുമാറിന്റെ ‘എയർ ലിഫ്റ്റി’നെ മറികടന്നിരുന്നു… ഇതാവാം ഈ ചിത്രം റീമേക്ക് ചെയ്യാൻ താരത്തിന് പ്രചോദനമായത് !!