കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ബാഹുബലി,ബാഹുബലി 2 എന്നി ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് ശേഷമുള്ള രാജമൗലിയുടെ പുതിയ സിനിമയായ “ആർ ആർ ആർ “(രൗദ്രം-രണം-രുധിരം) ആദ്യമായി അജയ് ദേവ്ഗണിന്റെ മോഷൻ പോസ്റ്റർ വിട്ടു.ഇതാദ്യമായാണ് അണിയറക്കാർ താരത്തിന്റെ സിനിമയിലെ ലുക്ക് പുറത്തു വിടുന്നത് അജയ് ദേവ്ഗണിന്റെ 52 -മത് പിറന്നാൾ ദിനമായ ഇന്ന് രാജമൗലി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തു വിട്ട പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയകളിൽ തരംഗമായിരിക്കുകയാണ്.
Load. Aim. Shoot.
He derives strength from empowering his people! Presenting Ajay Devgn from #RRRMovie.
AjayDevgn #HappyBirthdayAjayDevgn
RRR
ബ്രിട്ടീഷ് രാജവാഴ്ചയ്‌ക്കെതിരെയും, ഹൈദരാബാദ് നവാബിനെതിരെയും പോരാടിയ കൊമരം ഭീം,അല്ലൂരി സീത രാമ രാജു രണ്ടു സ്വാതന്ത്ര്യ സമര സേനാനികളുടെ കഥ പറയുന്ന മെഗാ ബഡ്ജറ്റിൽ ഒരുങ്ങുന്ന രാജമൗലി ചിത്രമാണ് ആർ.ആർ.ആർ.ബാഹുബലി യുടെ കഥാകൃത്തും ,രാജമൗലിയുടെ പിതാവുമായ ആർ വിജയേന്ദ്ര പ്രസാദ് കഥയൊരുക്കി രാജമൗലി തിരക്കഥയും സംവിധാനവും ഒരുക്കുന്ന ചിത്രം ഡി.വി.വി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്നത് ഡി.വി.വി ധനയ്യയാണ് ഏകദേശം 350 കൊടിയിലധികമാണ് ചിത്രത്തിന്റെ നിർമ്മാണ ചിലവ് .
തെലുഗിലെ സൂപ്പര്താരങ്ങളായ രാംചരൻ,ജൂനിയർ എൻ.ടി.ആർ എന്നിവരെ നായകന്മാരാക്കി ഒരുക്കുന്ന ചിത്രത്തിൽ “അല്ലൂരി സീത രാമ രാജു” എന്ന കഥാപാത്രത്തെ രാംചരണും ,കോമരം ബീം എന്ന കഥാപാത്രമായി ജൂനിയർ എൻ ടി ആറും എത്തുമ്പോൾ സീത യായി എത്തുന്നത് ബോളിവുഡ് താരം അലിയ ഭട്ടാണ്. ബോളിവുഡ് സൂപ്പർതാരം അജയ് ദേവ്ഗണും ശക്തമായ വിപ്ലവ നേതാവിന്റെ കഥപാത്രമായെത്തുന്ന ചിത്രത്തിൽ താരത്തിന്റെ കഥാപാത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ അണിയറക്കാർ ഇത് വരെ പുറത്തു വിട്ടിട്ടില്ല .ഇവരെ കൂടാതെ സമുദ്രക്കനി,ശ്രിയ ശരൺ,ഒലിവിയ മോറിസ്,അലിസൺ ടോബി,റായ് സ്റ്റീവിന്സൺ എന്നീ വലിയൊരു താര നിര തന്നെ ചിത്രത്തിന്റെ പ്രത്യേകതയാണ്. ചിത്രം തമിഴ്,തെലുഗ്,കന്നഡ,ഹിന്ദി,മലയാളം ഭാഷകളിൽ 2021 ഓക്ടോബർ 13 നു റിലീസിനെത്തും രുധിരം-രണം-രൗദ്രം എന്നാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന് പേരിട്ടിരിക്കുന്നത് .
മഗധീര,ഈച്ച ,ബാഹുബലി തുടങ്ങി രാജമൗലി ചിത്രത്തിലെ സ്ഥിര സാന്നിധ്യമായ കെ സെന്തിൽ കുമാർ ഛായാഗ്രഹണം നിർവഹിച്ച ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിരവധി മലയാളം,തമിഴ്,തെലുഗ് വിജയ ചിത്രങ്ങളുടെ പിന്നിൽ പ്രവർത്തിച്ച എ ശ്രീകാർ പ്രസാദാണ്. എം എം കീരവാണിയാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. ബാഹുബലി,സഹോ തുടങ്ങിയ ചിത്രങ്ങളിലെ മനോഹരമായ സൈറ്റുകൾ ഒരുക്കിയ മലയാളി കൂടിയായ സാബു സിറിൽ ആണ് ചിത്രത്തിന്റെയും ആർട് ഡയറക്ടർ .
ഏകദേശം 45 കോടിയോളം മുടക്കി ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ തമിഴ്നാട്ടിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് .ഓഗസ്റ്റ് 13നു ലോകം മുഴുവൻ ചിത്രം പ്രദർശനത്തിനെത്തും..