ഉത്സവകാഴ്ചകളുടെയും ആക്ഷന്‍ രംഗങ്ങളുടെയും വിരുന്നൊരുക്കാന്‍ ഡിസംബര്‍ 23 മുതല്‍ ‘അജഗജാന്തരം’ തിയേറ്ററുകളില്‍

‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും ആന്റണി വര്‍ഗീസും ഒരുമിക്കുന്ന ചിത്രമാണ് അജഗജാന്തരം. ചിത്രത്തിന് ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റാണ് കിട്ടിയിരിക്കുന്നത്. ചിത്രം ഡിസംബര്‍ 23ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് ആന്റണി വര്‍ഗീസ് തന്റെ ഫെയ്‌സ്ുക്ക് പേജിലൂടെ അറിയിച്ചു. 2 മണിക്കൂര്‍ 2 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ അരങ്ങേറുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചെമ്പന്‍ വിനോദ് ജോസ്, അര്‍ജുന്‍ അശോകന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, ലുക്മാന്‍, വിനീത് വിശ്വം, ശ്രീരഞ്ജിനി തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണഅ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവര്‍ ചേര്‍ന്നാണ്.

Leave a Comment