ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ് ‘അജഗജാന്തരം’. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിക്കു ശേഷം ആന്റണി പെപ്പെയും ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന ‘അജഗജാന്തരം തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സോടെ മുന്നേറുകയാണ്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ തന്നെ ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. അടിമുടി ആക്ഷന്‍ എന്റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങളാണ് ഹൈലൈറ്റായി പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. പെപ്പെ ചിത്രത്തില്‍ മുഴുനീളം നിറഞ്ഞു നില്‍ക്കുന്നുണ്ട്.
കൊവിഡ് മഹാമാരി കാരണം 2 വര്‍ഷത്തോളമായി മലയാളികള്‍ക്ക് നഷ്ടമായ ഒന്നാണ് പൂരവും ഉത്സവമേളവുമെല്ലാം. ഇതെല്ലാം ഈ ചിത്രത്തിലൂടെ തിയേറ്ററില്‍ ആസ്വദിക്കാന്‍ സാധിക്കുമെന്നായിരുന്നു അണിറപ്രവര്‍ത്തകര്‍ ഉറപ്പു നല്‍കിയിരുന്നത്. സിനിമ കണ്ടിറിങ്ങയിവരെല്ലാം തന്നെ ഒരു ഉത്സവം കണ്ട് മടങ്ങുന്ന ത്രില്ലിലാണെന്നാണ് പറയുന്നത്. ”അജഗജാന്തരം.??മരിച്ചു കിടക്കുന്നവരും എഴുന്നേറ്റ് തുള്ളും അജ്ജാതി എനര്‍ജി. അര്‍ജുന്‍ ബ്രോ”, അടിയോടടി കൂട്ട തല്ല്, എന്നെല്ലാമാണ് പ്രേക്ഷകരുടെ പ്രതികരണം.
ഈ ചിത്രത്തിന്റെ ട്രൈലെര്‍, ഇതിലെ ഗാനങ്ങള്‍ എന്നിവയെല്ലാം പ്രേക്ഷകരില്‍ ഉണ്ടാക്കിയ ആവേശം ചെറുതൊന്നുമായിരുന്നില്ല. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ അരങ്ങേറുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ചെമ്പന്‍ വിനോദ് ജോസ്, അര്‍ജുന്‍ അശോകന്‍, ജാഫര്‍ ഇടുക്കി, സുധി കോപ്പ, രാജേഷ് ശര്‍മ, സാബു മോന്‍, സിനോജ് വര്‍ഗീസ്, ടിറ്റോ വില്‍സണ്‍, ശ്രീരഞ്ജിനി, വിനീത് വിശ്വം, കിച്ചു ടെല്ലസ്, ലുക്മാന്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവര്‍ ചേര്‍ന്നാണ്. ജിന്റോ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. സംഗീതം നല്‍കിയത് ജസ്റ്റിന്‍ വര്‍ഗീസ് ആണ്. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ആര്‍ട്ട് ഗോകുല്‍ ദാസ്, വസത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, സ്റ്റണ്ട് സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ് കണ്ണന്‍ എസ് ഉള്ളൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, പി.ആര്‍.ഒ. മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ് ഹെയിന്‍സ്