ഐശ്വര്യ റായ് വ്യതസ്ത വേഷത്തിലെത്തുന്ന ‘സര്‍ബ്ജിത്’ റിലീസിനൊരുങ്ങുന്നു..
പാകിസ്താനിലെ കോട് ലോക്പഥ് ജയിലില്‍ വധശിക്ഷ കാത്തുകിടന്ന് തുടര്‍ച്ചയായി സഹതടവുകാരുടെ ക്രൂര മര്‍ദ്ദനത്തിനൊടുവില്‍ മരണത്തിന് കീഴടങ്ങിയ സരബ്ജിത് എന്ന ഇന്ത്യക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സരബ്ജിത്തായി രണ്‍ദീപ് ഹൂഡയും സഹോദരി ഡല്‍ബിര്‍ കോര്‍ ആയി ഐശ്വര്യയും വേഷമിടുന്നു.മേയ് 20ന് ചിത്രം തീയറ്ററുകളിൽ എത്തും.