തമിഴ് ചലച്ചിത്ര താരവും, പത്മശ്രീ ജേതാവുമായ വിവേക് അന്തരിച്ചു…

ചെന്നൈ :ഹാസ്യ വേഷങ്ങളിലൂടെ തമിഴ് സിനിമയിലെ നിറ സാന്നിധ്യവും, പത്മശ്രീ അവാർഡ് ജേതാവുമായിരുന്ന തമിഴ് നടൻ വിവേക്( 59) അന്തരിച്ചു.ഹൃദയാഗാധത്തെ തുടർന്ന് ചെന്നൈലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 4-35 ഓടെ ആയിരുന്നു മരണം.

ഹൃദയാഘാതമുള്ള കടുത്ത കൊറോണറി സിൻഡ്രോം മൂലമാണ് പെട്ടെന്നുള്ള ആക്രമണം ഉണ്ടായതെന്ന് ആശുപത്രി വൈസ് പ്രസിഡന്റ് ഡോ. രാജു ശിവസാമി പറഞ്ഞു. വ്യാഴാഴ്ച അദ്ദേഹം എടുത്ത കോവിഡ് -19 വാക്‌സിനുമായി ഇത് ബന്ധപ്പെട്ടിട്ടില്ലെന്നും അവർ പറഞ്ഞു. ടെസ്റ്റ്, സിടി റിപ്പോർട്ടുകൾ അദ്ദേഹത്തിന് കോവിഡ് -19 ഇല്ലെന്ന് തെളിയിച്ചു. ഇതാദ്യമായാണ് നടൻ ഇതുപോലുള്ള ആക്രമണവുമായി ആശുപത്രിയിലെത്തിയതെന്ന് ഡോ. ശിവസാമി പറഞ്ഞു. വിവേകിന് “മിതമായ രക്തസമ്മർദ്ദം” ഉണ്ടായിരുന്നു.

കോവിൽ പട്ടയിൽ 1961 നവംബർ 9 നു ജനിച്ച വിവേക് കോമേഴ്‌സ് ബിരുദം പൂർത്തിയാക്കി ചെന്നൈയിൽ ജോലി ചെയ്യുന്ന കാലത്താണ് ചെന്നൈ ഹ്യൂമർ ക്ലബ്‌ സ്ഥാപകൻ പി ആർ ഗോവിന്ദരാജ് വിവേകിനെ ഹിറ്റ് സംവിധായകൻ കെ ബാലചന്ദറിനു വിവേകിനെ പരിചയപ്പെടുത്തുന്നത്.

1987 ഇൽ മനതും ഉരുതി വേണ്ടും എന്നാ ചിത്രത്തിലൂടെ ബാലചന്തർ ക്യാമറ ക്ക് മുൻപിൽ എത്തിച്ച വിവേക് 90 കളിൽ ഒരു വീട് ഇരു വാസൽ,നൻബർകൾ,ആമ്പു സങ്കിളി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി തമിഴ് പ്രേക്ഷക മനസുകളിലേക്ക് ചേക്കേറുകയായിരുന്നു.220 ഇൽ പരം സിനിമകളിൽ ചെറുതും വലുതുമായ ശ്രദ്ധേയമായ വേഷങ്ങളെ അനുസമാരണീയമാക്കിയ വിവേകിനെ 5 തവണയാണ് തമിഴിലെ മികച്ച ഹാസ്യ താരത്തിനുള്ള അവാർഡ് തേടിയെത്തിയത്.2009 ഇൽ രാജ്യം പത്മ ശ്രീ നൽകി താരത്തെ ആദരിച്ചു.അന്യൻ,സാമി, ബോയ്സ്,ശിവാജി,പഠിക്കാത്തവൻ,സിംഗം, വിശ്വാസം, ബിഗിൽ തുടങ്ങി നിരവധി സൂപ്പർതാര ചിത്രങ്ങളുടെ ഭാഗമായ വിവേകിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം ധാരാള പ്രബുവാണ്, കമൽ ഹസ്സൻ നായകനാവുന്ന ഇന്ത്യൻ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഇന്ത്യൻ 2 ആയിരുന്നു വിവേകിന്റേതായി ഇറങ്ങാനിരുന്ന പുതിയ ചിത്രം..

Leave a Comment