‘കൊവിഡ് സ്ഥിരീകരിച്ചു’ ; നേരിയ പനി മാത്രമാണ് ഉള്ളത്, മറ്റ് ആരോഗ്യപ്രശ്‌നമൊന്നും ഇല്ലെന്ന് സുരേഷ് ഗോപി

ടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താന്‍ ക്വാറന്റൈനില്‍ പോയിരിക്കുകയാണെന്ന് സുരേഷ് ഗോപി അറിയിച്ചു. നേരിയ പനി മാത്രമാണ് തനിക്ക് ഉള്ളത്. മറ്റ് ആരോഗ്യപ്രശ്‌നമൊന്നും തനിക്ക് ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവച്ചത്

എല്ലാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും ഞാന്‍ കോവിഡ് പോസിറ്റീവായി. ഞാന്‍
ക്വാറന്റൈനില്‍ കഴിയുകയാണ്. ചെറിയ പനി മാത്രമേയുള്ളൂ. മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ല. ഈ സൗഹചര്യത്തില്‍ എനിക്ക് പറയാനുള്ളത്, എല്ലാവരും സാമൂഹ്യ അകലം പാലിക്കണം, ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒഴിവായി നില്‍ക്കണം. നിങ്ങള്‍ സുരക്ഷിതരാകൂ, മറ്റുള്ളവരെയും സുരക്ഷിതരാക്കൂവെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് സുരേഷ് ഗോപി കുറിച്ചു.

അടുത്തിടെ മമ്മൂട്ടിയും കൊവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചിരുന്നു. സിബിഐ 5 ന്റെ ചിത്രീകരണത്തിനിടെയാണ് കോവിഡ് ബാധിച്ചത്. ഒരു ചെറിയ പനിയുണ്ട് എന്നതൊഴിച്ചാല്‍ തനിക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിരുന്നെങ്കിലും കൊവിഡ് പരിശോധനയില്‍ ഞാന്‍ പോസിറ്റീവ് ആയി. എപ്പോഴും മാസ്‌ക് ധരിക്കുകയും പരമാവധി കരുതല്‍ സ്വീകരിക്കുകയും ചെയ്യുകയെന്നും മമ്മൂട്ടിയും കുറിച്ചിരുന്നു.

ഗായിക ലതാ മങ്കേഷ്‌കറും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ലതാ മങ്കേഷ്‌കര്‍ ഐസിയുവിലാണ്. എന്നാല്‍ രോഗം ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Leave a Comment