ജയറാമിനെ കേന്ദ്രകഥാപാത്രമായി കണ്ണന്‍ താമരക്കുളം സംവിധാനം ചെയിത ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ആടുപുലിയാട്ടം.
ബാഹുബലിക്ക് ശേഷം ശക്തമായ കഥാപാത്രത്തിലൂടെ രമ്യാകൃഷ്ണനും. 28 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബോളിവുഡിലെ ഇതിഹാസതാരം ഓംപുരിയും ഒന്നിക്കുന്നു. ജയറാമിന്റെ നായികയായി ഷീലു എബ്രഹാമും മകളായി ബേബി അക്ഷരയും ഒപ്പം സിദ്ദിഖ്,സമ്പത്ത്,പാഷാണം ഷാജി ,പിഷാരടി, മറിമായം ശ്രികുമാര്‍,കോട്ടയം പ്രദീപ്,തമ്പി ആന്റണി,നെല്‍സണ്‍ ,ബൈജുകുട്ടന്‍ ,വിനോദ് കെടാമംഗലം,രാജേഷ് പറവൂര്‍..പുതുമുഖങ്ങളായ സണ്ണി ചാക്കോയും,അമ്യതാ മീരവിജയനും.. തുടങ്ങിയ നീണ്ട താരനിര തന്നെയുണ്ട്. ആടുപുലിയാട്ടം റിലീസ് ചെയ്യാന്‍ ഇനി ദിനങ്ങള്‍ കൂടി മാത്രമാണുള്ളത് . ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് പുറമേ പ്രേക്ഷകര്‍ക്കും ഏറെയാണ്. ഏറെ നാളത്തെ ഇടവേളയാണ് ആട് പുളിയാട്ടതിനു വേണ്ടി ജയറാം എടുത്തത് . ഈ ബിഗ് ബജറ്റ് ചിത്രം മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു ചിത്രമായി മാറുവാന്‍ സൗത്ത് ഇന്ത്യന്‍ ഫിലിംസിന്റെ ആശംസകള്‍ .