കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന റൊമാന്റ്റിക് ത്രില്ലര്‍ ചിത്രമാണ് ‘എ രഞ്ജിത്ത് സിനിമ’. നവാഗതനായ നിഷാന്ത് സാറ്റുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ആസിഫ് അലി ജോയിന്‍ ചെയ്തു. ആസിഫലിയുടെ നായികയായെത്തുന്നത് നമിത പ്രമോദ് ആണ്. കഴിഞ്ഞ ദിവസം ഹോട്ടല്‍ ഹൈസിന്തില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. തിരുവനന്തപുരത്ത് വിവിധ ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, ജൂവല്‍ മേരി, ആന്‍സണ്‍ പോള്‍, ഹന്ന റെജി കോശി, ബാലചന്ദ്രമേനോന്‍, ശ്യാമപ്രസാദ്, കൃഷ്ണാ, സുനില്‍ സുഗദ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മുകുന്ദന്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, പൂജപ്പുര രാധാകൃഷ്ണന്‍, രേണുകജോര്‍ഡി പൂഞ്ഞാര്‍, പ്രിയങ്കാ നായര്‍, സബിതാ ആനന്ദ്, രേണുക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലുമിനാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിഷാദ് പീച്ചി, ബാബു ജോസഫ് അമ്പാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുനോജ് വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റഫീഖ് അഹമ്മദ്, അജീഷ് ദാസന്‍ എന്നിവരുടെ വരികള്‍ക്ക് നവാഗതനായ മിഥുന്‍ അശോകനാണ് സംഗീതം നല്‍കുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-നമിത് ആര്‍, വണ്‍ ടു ത്രീ ഫ്രെയിംസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജോമന്‍ ജോഷി തിട്ടയില്‍, ആര്‍ട്ട്- അഖില്‍ രാജ് ചിറയില്‍, മേക്കപ്പ്-റോണി വെള്ളതൂവല്‍, വസ്ത്രലങ്കാരം-വിപിന്‍ ദാസ്, ടൈറ്റില്‍ ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍, പബ്ലിസിറ്റി ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍, സ്റ്റില്‍സ്-ശാലു പേയാട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഷിബു പന്തലക്കോട്, ഷിനേജ് കൊയിലാണ്ടി.