ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മലയാളത്തിനു അഭിമാനമായി മരക്കാർ

മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്.*

22.03.2021
മികച്ച ഗാനരചനയ്ക്കുള്ള പുരസ്‌കാരം കവി പ്രഭാവര്‍മയ്ക്കും ലഭിച്ചു. .കോളാമ്പി എന്ന ചിത്രത്തിലെ ഗാനരചനയ്ക്കാണ് പുരസ്‌കാരം. സജിന്‍ ബാബു ചിത്രം ബിരിയാണിക്ക് പ്രത്യേക പരാമര്‍ശം.
മികച്ച സിനിമാ സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തിരഞ്ഞെടുത്തു.
മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ള നോട്ടം നേടി.

മികച്ച നടന്‍ : ധനൂഷ്, മനോജ് വാജ്‌പേയ്

മികച്ച നടി: കങ്കണ റണാവത്ത്

മികച്ച കുടുംബ ചിത്രം (നോണ്‍ ഫീച്ചര്‍ ഫിലിം) – ഒരു പാതിര സ്വപ്നം പോലെ, ശരണ്‍ വേണുഗോപാല്‍.

മികച്ച തമിഴ് ചിത്രം അസുരന്‍

മികച്ച തെലുങ്ക് ചിത്രം- ജേര്‍സി
സ്പെഷ്യല്‍ എഫക്ട്- കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍

മികച്ച ഹിന്ദി ചിത്രം; ഛിഛോരെ

മികച്ച റീറെക്കോഡിങ്- ഒത്ത സെരുപ്പ് സൈസ് 7, റസൂല്‍ പൂക്കുട്ടി

നോണ്‍-ഫീച്ചര്‍ ഫിലിം: മികച്ച നരേഷന്‍: ഡേവിഡ് ആറ്റെന്‍ബറോ (ചിത്രം: വൈല്‍ഡ് കര്‍ണാടക).

നോണ്‍-ഫീച്ചര്‍ ഫിലിം: മികച്ച കുടുംബ മൂല്യമുള്ള ചിത്രം: ഒരു പാതിരാ സ്വപ്നം പോലെ സംവിധാനം: ശരണ്‍ വേണു ഗോപാല്‍.

മലയാളത്തില്‍ നിന്നും 65 സിനിമകളാണ് മത്സരത്തില്‍ പങ്കെടുത്തത്

ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, ആഷിഖ് അബുവിന്റെ വൈറസ്, മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ് അടക്കം 17 മലയാള ചിത്രങ്ങളാണ് അന്തിമറൗണ്ടിലെത്തിയിരുന്നത്.