24 സൂര്യയുടെ സ്വപ്ന പദ്ധതി ,സിനിമാലോകത്തിനു പുത്തന്‍ അനുഭവമാകുമെന്നു ഉറപ്പ് നല്‍കി സൂര്യ സംസാരിക്കുന്നു

സൂര്യ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിക്രം കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സയന്‍സ് ഫിക്ഷന്‍ 24 നെ വരവേല്‍ക്കാന്‍. എ ആര്‍ റഹ്മാന്റെ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. അത്രേയ, മണി എന്നീ രണ്ട് കഥാപാത്രങ്ങളാണ് ചിത്രത്തില്‍ സൂര്യക്കുള്ളത്. സൂര്യ ആദ്യമായി വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.

പുത്തന്‍ സിനിമകള്‍ റിലീസ് ദിനത്തില്‍ തന്നെ ഇന്റര്‍നെറ്റില്‍ വ്യാപകമാകുന്ന ഇക്കാലത്ത് ചിത്രം തിയേറ്ററില്‍ തന്നെ പോയി കാണുവാന്‍ , പ്രമോഷന്‍ വീഡിയോ സഹിതം ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു .
ചിത്രത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളും മറ്റു സവിശേഷതകളും പ്രമുഖ സൗത്ത് ഇന്ത്യന്‍ വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ സൂര്യ വ്യക്തമാക്കി. അഭിമുഖം കാണാം.

SURIYA ABOUT 24 THE MOVIE- Click the link and watch the interview VIDEO