അർഹരായ വിദ്യാർത്ഥികൾക്ക് പഠനഉപകരണങ്ങൾ വിതരണം ചെയ്ത് ഉണ്ണി മുകുന്ദൻ ഫാൻസ്‌ കണ്ണൂർ ജില്ലാ കമ്മിറ്റി…

കോവിഡ്‌ പ്രതിസന്ധികൾ രൂക്ഷമായി മുൻപോട്ട് പോകുന്ന വേളയിലും അർഹരായ വിദ്യാർത്ഥികൾക്ക് പഠനഉപകരണങ്ങൾ വിതരണം ചെയ്തു കണ്ണൂരിലെ ഉണ്ണിമുകുന്ദൻ ആരാധകർ.
സിനിമാ താരവും മലയാളികളുടെ മസിലളിയനുമായ ഉണ്ണി മുകുന്ദൻ മലപ്പുറത്തെ അർഹരായ വീടുകളിൽ കിറ്റുകൾ വിതരണം ചെയ്ത വിവരം നാമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. ഈ വാർത്ത കണ്ട ചിലർ കണ്ണൂരിലും ഇത് പോലെ ഒരു സഹായം ചെയ്തു കൂടെ എന്ന ആശയം ഉണ്ണി മുകുന്ദൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുമായി ചർച്ച ചെയ്യുകയും വിഷയം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിക്കുകയും ചെയ്തപ്പോൾ എല്ലാ അംഗങ്ങളുടെയും കൂട്ടായ സഹകരണവും ഒരു നല്ല കാര്യം ചെയ്യാൻ ലഭിച്ച അവസരത്തെ കൂട്ടായ ഉത്തരവാദിത്വമായി ഏറ്റെടുക്കുകയും ചെയ്തു.കണ്ണൂർ ജില്ലയിലെ എളയവൂർ, ചാലാട് മേഖലകളിലെ അർഹരായ വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ ആയ പുസ്തകങ്ങൾ, പെൻസിൽ, മാസ്ക് തുടങ്ങിയ സാധനങ്ങളാണ് ഇത്തവണ ജില്ലാ കമ്മിറ്റിക്ക് വിതരണം ചെയ്യാൻ സാധിച്ചത്.


ഇതിനും മുൻപും ഇത്തരം പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ഉണ്ണി മുകുന്ദന്റെ കണ്ണൂരിലെ ആരാധകർ ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ പത്താം വർഷം കണ്ണൂർ പടിയോട്ടുചാലിലെ വിഷ്ണു വിനു വാക്കറും മറ്റു സർജിക്കൽ ഉപകരണങ്ങളും നൽകിയത് സമൂഹമാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്  അത്തരം പ്രോത്സാഹനങ്ങളും ഉണ്ണിയേട്ടന്റെ സ്നേഹവും കരുതലുമാണ് ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാനുള്ള കണ്ണൂരിലെ ഉണ്ണി മുകുന്ദൻ ആരാധകരുടെ ഊർജം.
ഉണ്ണി മുകുന്ദൻ ഫാൻസ്‌ അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി ആയ സുബിൻ പുന്നക്കൽ, കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ -പ്രസൂൽ, സെക്രട്ടറി -അഭിഷേക്, ട്രെഷറർ -ആദർശ്,എക്സിക്യൂട്ടീവ് മെമ്പർമാരായ ശരത്, ലിഖിൽ തുടങ്ങിയവരാണ് ഈ കാരുണ്യ പ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചത്

മാതൃക പരമായ ഈ കൂട്ടായ പ്രവർത്തനത്തിൽ   പങ്കു ചേർന്ന കണ്ണൂരിലെ നല്ലവരായ ഉണ്ണിമുകുന്ദൻ ഫാൻസ്‌ പ്രവർത്തകർക്കും ഉണ്ണിയേട്ടനെ സ്നേഹിക്കുന്ന എല്ലാം ആരാധകർക്കും…

 സൗത്ത് ഇന്ത്യൻ ഫിലിംസിന്റെ ആശംസകൾ….👌👌

ReplyForward

Leave a Reply

Your email address will not be published. Required fields are marked *

Wordpress Social Share Plugin powered by Ultimatelysocial