ഒരു യമണ്ടൻ പ്രേമ കഥ…..

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം  ആണ് ” ഒരു യമണ്ടൻ പ്രേമ കഥ”. നമ്മളെ ഏറെ ആസ്വദിപ്പിച്ച, ചിരിപ്പിച്ച അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നെ സിനിമകളുടെ തിരക്കഥ കൈകാര്യം ചെയ്ത ബിബിൻ ജോർജ്‌ & വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ ആണ് സിനിമയുടെ തിരക്കഥ തയ്യാർ  ആക്കിയിരിക്കുന്നത്.

IMG-20190425-WA0081 നവാഗതൻ ആയ  കെ സി നൗഫൽ ആണ് ഈ ചിത്രത്തിന്റെ സംവിധാനം   നിർവഹിച്ചിരിക്കുന്നത്. സിനിമയിലേക്ക് കടക്കുകയാണേൽ  പ്രേക്ഷകരെ ചിരിപ്പിക്കാൻ ഉള്ള എല്ലാം ചേരുവകളും നിറച്ച ഒരു പാക്കേജ്  ആയിരുന്നു ആദ്യ പകുതി കടന്നു പോകുന്നത്. ഒറ്റവാക്കിൽ പറയുകയാണേൽ  പറവയ്ക്ക് വിക്രമാദിത്യനിൽ  ഉണ്ടായ ഒരു ഐറ്റം അതാണ് യമണ്ടൻ പ്രേമ കഥ.  ചെറുപ്പം മുതലേ കുറെ   പെൺകുട്ടികൾ അവരുടെ ഇഷ്ട്ടം പറഞ്ഞിട്ടും ആരോടും ഒരു ഇഷ്ട്ടം തോന്നാത്ത നായകൻ, ചോദിച്ചാൽ എനിക്കൊരു സ്പാർക്ക്  തോന്നിയില്ല എന്നാണ് ആശാന്റെ പക്ഷം. എന്നിരിക്കെ  ഒരു ദിവസം  ന്യൂസ്‌ പേപ്പറിൽ  കാണ്മാനില്ല എന്ന കോളത്തിൽ കാണുന്ന ഒരു  പെൺകുട്ടിയോട് തനിക്ക്  തോന്നുന്ന ഒരു സ്പാർക്കിൽ നിന്നാണ് കഥയുടെ തുടക്കവും, പ്രേക്ഷകന് ഈ സിനിമയിൽ ഒരു സ്പാർക്ക് ഉണ്ടാവുന്നതും അവിടം തൊട്ട് തന്നെ. പിന്നീട് ഉള്ള സംഭവങ്ങളാണ്  കഥയെ മുന്നോട്ട് നയിക്കുന്നത്.  സിനിമയിൽ എവിടെയോ ഒരു  ചാർളി ടച്ച്‌ ഉണ്ടോ എന്ന് തോന്നി.ലല്ലുവിലേക്ക് ഉള്ള ദുൽഖർ ന്റെ വേഷ പകർച്ച തന്നെ ആണ്  സിനിമയുടെ ഊർജ്ജം.  സൗബിൻ ഷാഹിർ,സലിം കുമാർ,വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവർ തന്റെ കഥാ പാത്രങ്ങൾ  അവരുടെ കൈയിൽ ഭദ്രം ആക്കിയിട്ടുണ്ട് .തിരക്കഥാകൃത്തുകളിൽ ഒരാൾ ആയ  ബിബിൻ തന്നെ ആണ് ഇതിലെ വില്ലൻ വേഷം ചെയ്തിരിക്കുന്നത് നന്നായി തോന്നി.  ടിങ്കു&മിങ്കു കഥാപാത്രങ്ങൾ  ചില സാഹചര്യത്തിൽ  അത്ര അങ്ങ് ഏറ്റില്ല എന്ന് വേണം പറയാൻ ഒരാൾ ധർമജൻ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് ചെയുന്ന കഥാപാത്രം ആക്ഷൻ ഹീറോ ബിജുല്ലേ  സുരാജ്ന്റെ  പ്രകടനത്തെ ഓർമിപ്പിച്ചു. ദുൽഖർനെ വേണ്ടത്ര ഉപയോഗിച്ചില്ല  എന്ന് തോന്നി.  നായികമാർ രണ്ടാൾ ഉണ്ടെങ്കിലും  സംയുക്ത മേനോനു  അധികം സ്പേസ് ഒന്നും സിനിമ യിൽ ഇല്ലായിരുന്നു.  നിഖില ചെയ്ത കഥാപാത്രം കുറച്ചേ ഉള്ളെങ്കിലും നന്നായിരുന്നു. മൊത്തത്തിൽ പറയുകയാണേൽ  കട്ടപ്പന യും അമർ അക്ബർ അന്തോണിയും കണ്ടു ഇഷ്ടപ്പെട്ടു എങ്കിൽ ധൈര്യമായി ടിക്കറ്റ് എടുത്തോളൂ നിങ്ങളെ 165min തീയേറ്ററിൽ  പിടിച്ചു ഇരുത്തും….

IMG-20190425-WA0078

Rating : 3.25/5
നിരൂപണം :മിഥുൻ ഗംഗാധരൻ
Wordpress Social Share Plugin powered by Ultimatelysocial