Month: April 2016

Latest upcoming

24 സൂര്യയുടെ സ്വപ്ന പദ്ധതി ,സിനിമാലോകത്തിനു പുത്തന്‍ അനുഭവമാകുമെന്നു ഉറപ്പ് നല്‍കി സൂര്യ സംസാരിക്കുന്നു

സൂര്യ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിക്രം കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സയന്‍സ് ഫിക്ഷന്‍ 24 നെ വരവേല്‍ക്കാന്‍. എ ആര്‍ റഹ്മാന്റെ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. അത്രേയ, മണി എന്നീ രണ്ട് കഥാപാത്രങ്ങളാണ് ചിത്രത്തില്‍ സൂര്യക്കുള്ളത്. സൂര്യ ആദ്യമായി വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. പുത്തന്‍ സിനിമകള്‍ റിലീസ് ദിനത്തില്‍ തന്നെ ഇന്റര്‍നെറ്റില്‍ വ്യാപകമാകുന്ന ഇക്കാലത്ത് ചിത്രം തിയേറ്ററില്‍ തന്നെ പോയി കാണുവാന്‍ , പ്രമോഷന്‍ വീഡിയോ സഹിതം ചിത്രത്തിന്‍റെ അണിയറ […]

Read More
Latest upcoming

വ്യത്യസ്ത ഗെറ്റപ്പുകളില്‍ ദുല്ഖര്‍ സല്‍മാന്‍ , രാജീവ്‌ രവി ചിത്രം കമ്മട്ടിപ്പാടം റിലീസിന് തയ്യാറെടുക്കുന്നു

രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മാട്ടി പാടം റിലീസിന് തയാറെടുക്കുകയാണ്. ദുല്‍ഖര്‍ നായകനായെത്തുന്ന ചിത്രത്തിന്റെ തിയേറ്റര്‍ പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുക യാണ്. ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം രണ്ട് ഗെറ്റപ്പിലാണ് താരം ചിത്രത്തിലെത്തുന്നത്. എണ്‍പതുകളിലെ കൊച്ചിയുടെ കഥ പറയുന്ന ചിത്രത്തില്‍ രണ്ട് പ്രായത്തിലാണ് ദുല്‍ഖറിന്റെ കഥാപാത്രം എത്തുന്നത്.

Read More
Latest upcoming

ബി ഉണ്ണികൃഷ്ണന്‍റെ പുതിയ ചിത്രത്തിലും മോഹന്‍ലാല്‍ തന്നെ നായകന്‍ , ഇരുവരും ഒരുമിക്കുന്ന നാലാമത്തെ ചിത്രം ഉടന്‍ ആരംഭിക്കും

മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായ ബി ഉണ്ണികൃഷ്ണന്‍ , മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ് . മുന്പ് ഇവര്‍ ഒന്നിച്ച ചിത്രങ്ങളൊക്കെ സസ്പെന്‍സ് ത്രില്ലറുകളായിരുന്നെങ്കില്‍ , ഇത്തവണ കുടുംബ ബന്ധങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രമാകും വെള്ളിത്തിരയിലെത്തുക . ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങളെക്കുറിച്ച് സംവിധായകന്‍ സംസാരിക്കുന്നു . ” അതേ , പുതിയ ചിത്രത്തിൽ മോഹൻലാലാണു നായകൻ. രണ്ടു മാസത്തിനുള്ളിൽ ചിത്രീകരണം ആരംഭിക്കും. മിസ്റ്റർ ഫ്രോഡിനു ശേഷം ഞാൻ സിനിമ ചെയ്തിട്ടില്ല. പുതിയ ചിത്രത്തിനു തീർച്ചയായും ഫ്രെഷ്നസ് ഉണ്ടാകും. സമയമെടുത്ത്, നല്ല […]

Read More
Latest upcoming

ബേബി ശാമിലി തിരിച്ചെത്തുന്നു , ചാക്കോച്ചന്റെ നായികയായി

ബാല താരമായി . മലയാളികളുടെ പ്രിയങ്കരിയായി മാറിയ പഴയ ബേബി ശാമിലി.. ഇപ്പോള്‍ ഇച്ചിരി വലിയ ശാമിലിയായി അരങ്ങിലെത്തുകയാണ്.. അതും ചേച്ചി ശാലിനിയുടെ ഭാഗ്യ നായകന്‍ കുഞ്ചാക്കോ ബോബനോപ്പം. വള്ളീം പുള്ളീം തെറ്റി എന്ന പുതിയ ചിത്രത്തിലാണ് ഇവര്‍ ഒന്നിക്കുന്നത് മുന്പ്, ഒരേ ചിത്രത്തില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്, മോഹന്‍ലാലും, മമ്മൂട്ടിയും ഒരുമിച്ചഭിനയിച്ച പഴയ സൂപ്പര്‍ഹിട്ടുകളിലൊന്നായ ഹരികൃഷ്ണന്‍സിയായിരുന്നു അത്. അന്യ ദേശത്ത് നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശാമിലിയേ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം,ചാക്കോച്ചന്‍ തന്നെയായിരുന്നു ചിത്രത്തിലേക്ക് നായികയായി ക്ഷണിച്ചത്. വള്ളീം […]

Read More
Latest upcoming

മാധവിക്കുട്ടിയുടെ ജീവിത കഥ സിനിമയാക്കുന്നു, വിദ്യാ ബാലന്‍ നായിക

മലയാളികളുടെ പ്രിയ സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിത കഥ വെള്ളിത്തിരയിലെത്തിക്കാന്‍ സംവിധായകന്‍ കമല്‍ ഒരുങ്ങി കഴിഞ്ഞു . അക്ഷരങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ച മാന്ത്രിക -നാലപ്പാട്ട് കമലയായും കമലാദാസ്സായും , മാധവിക്കുട്ടിയായും, കമലാ സുരയ്യയായുമൊക്കെ പല ജീവിതങ്ങള്‍ ഒരു ജന്മത്തില്‍ ജീവിച്ചു തീര്‍ത്ത മലയാളികളുടെ സ്വന്തം ആമി. ഒരു മുത്തശ്ശി കഥപോലെ നമ്മളെ അതിശയിപ്പിക്കുകയും , കൊതിപ്പിക്കുകയും ചെയ്ത സ്ത്രീ. എഴുത്ത്കാരിയായും , ഭാര്യയായും അമ്മയായും, കാമുകിയായും പല യാഥാസ്ഥിതിക ചിന്തകളെയും കാറ്റില്‍ പറത്തിയ ഈ ജീവിതം വെള്ളിത്തിരയുടെ വലിയ […]

Read More
Latest upcoming

റിലീസിംഗ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞു സൂര്യ ചിത്രം 24 .

വിക്രം കുമാര്‍ സംവിധാനം ചെയ്ത് സൂര്യയുടെ നിര്‍മ്മാണത്തില്‍ റിലീസിങ്ങിന് ഒരുങ്ങുന്ന ‘ 24 ‘ ലോകമെമ്പാടും തമിഴ് , തെലുങ്ക് ഭാഷകളിലായി 2150 തിയേട്ടറുകളില്‍ റിലീസ് ചെയ്യും. പത്ര സമ്മേളനത്തിനു ശേഷം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഔദ്യോഗികമായി വിവരം അറിയിച്ചത് . ട്വിറ്റരിലും വിവരങ്ങള്‍ സ്ഥിരീകരിച്ചു. തിയേറ്റർ ചാര്ട്ടിങ്ങ് പൂർത്തിയായാൽ 2500 ലധികം തിയേറ്ററിൽ ചിത്രം റിലീസ് ചെയ്യുമെന്നു അധികൃതർ അറിയിച്ചു . റിലീസിന് മാസങ്ങള്‍ മുന്‍പ് തന്നെ 82 കോടിയോളം രൂപ വിതരണാവകാശം നേടി […]

Read More
Gossips Latest

വിവാഹം കഴിഞ്ഞാലും അഭിനയം നിര്‍ത്തില്ലെന്ന് തെന്നിന്ത്യന്‍ താരം ” തമന്ന “

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായി പ്രണയത്തിലാണെന്നും , വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തുമെന്നുമുള്ള വാര്‍ത്ത വന്നതിനെതിരെ നടി തമന്നയും , പിതാവും രംഗത്തെത്തി . തന്‍റെ ജീവിത പങ്കാളി ആരാകുമെന്നു താന്‍ തന്നെ അറിയിക്കാമെന്നും , അങ്ങനെ ഒരാള്‍ ഉണ്ടായാല്‍ തന്നെ അത് തനിക്ക് നന്നായി അറിയാവുന്ന ആളാകുമെന്നും താരം പറഞ്ഞു . ബോളീവുഡിലും, തെലുങ്ക് ചിത്രങ്ങളിലുമായി ചിത്രീകരണ തിരക്കുകളിലാണ് തമന്നയിപ്പോള്‍ . പ്രഭുദേവയ്ക്കൊപ്പമുള്ള ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് . ബോളീവുഡില്‍ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും […]

Read More
Uncategorized upcoming

മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനില്‍ ആന്‍ഡ്റിയ നായിക

ജോണി ആന്റണി സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ തോപ്പില്‍ ജപ്പാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു . അമല പോളിനെയായിരുന്നു മുന്പ് നായിക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് , എന്നാല്‍ ചില കാരണങ്ങള്‍ മൂലം അമല പോള്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ ആന്‍ഡ്‌റിയ ആയിരിക്കും ചിത്രത്തിലെ നായിക എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു . മറ്റൊരു നായികയായി ലാലോജോസ് ചിത്രം നീന ഫെയിം ദീപ്തി സതിയുമുണ്ട് . ആന്‍ഡ്റിയ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു . ഉടന്‍ തന്നെ ചിത്രത്തില്‍ […]

Read More
Gossips Latest

സാമന്തയെ തണുപ്പിക്കുന്ന ചോക്ലേറ്റ്

സൗത്ത് ഇന്ത്യയിലെ താര റാണി സാമന്തയ്ക്ക് ചെറുപ്പം മുതലേ ചോക്ലേറ്റുകളോട് പ്രിയം ഏറെയാണ്‌ . എന്നാല്‍ പ്രായമേറിയിട്ടും ഈ കൊതി തീര്‍ന്നിട്ടില്ല എന്നാണ് സിനിമാലോകത്ത് നിന്നും അറിയുന്ന പുതിയ വാര്‍ത്തകള്‍ . എവിടെ ചെന്നാലും നടിയുടെ ഹാന്‍ഡ് ബാഗില്‍ വിവിധതരം ചോക്ലേറ്റ് കാണും. ടെന്‍ഷന്‍ സമയത്തെ തന്റെ ഏക ആശ്രയം ചോക്ലേറ്റുകള്‍ കഴിക്കുന്നതാനെന്നാണ് സാമന്ത പറയുന്നത് . അതുപോലെ സാമന്തയ്ക്ക് ദേഷ്യം വന്നാല്‍ അത് മാറണമെങ്കില്‍ ആരെങ്കിലും ഒരു ചോക്ലേറ്റ് നല്‍കിയാല്‍ മതിയത്രേ . പിന്നെ താരം […]

Read More
Wordpress Social Share Plugin powered by Ultimatelysocial