ശിവ കാര്‍ത്തികേയന്‍ നായകനായെത്തുന്ന ‘ഡോണ്‍’; തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചു

ശിവ കാര്‍ത്തികേയന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഡോണ്‍. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 25ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. തിയേറ്ററില്‍ തന്നെയാകും ചിത്രം റിലീസ് ചെയ്യുക എന്ന് ശിവ കാര്‍ത്തികേയന്‍ അറിയിച്ചു. സിബി ചക്രവര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആക്ഷന്‍- കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഡോണ്‍. എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകിനി, സൂരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ ഒരു ശ്രദ്ധയമായ വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ശിവ കാര്‍ത്തികേയനും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

ശിവകാര്‍ത്തികേയന്റെ ഒടുവില്‍ ഇറങ്ങിയ ചിത്രമായിരുന്നു ഡോക്ടര്‍. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തമിഴ്‌നാട്ടിലെ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെയെത്തിച്ച ചിത്രം കൂടിയായിരുന്നു ഇത്. സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരുക്കിയ ആക്ഷന്‍ കോമഡി ചിത്രം ഒക്ടോബര്‍ 9നാണ് തിയറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ചിത്രം കേരളത്തിലും പ്രദര്‍ശിപ്പിച്ചിരുന്നു.

വിനയ് റായ്, ഇളവരസ്, പ്രിയങ്ക അരുള്‍ മോഹന്‍, മിലിന്ദ് സോമന്‍, സുനില്‍ റെഡ്ഡി, യോഗി ബാബു, ദീപ, അരുണ്‍ അലക്‌സാണ്ടര്‍, റെഡിന്‍ കിങ്‌സ്‌ലി, അര്‍ച്ചന, രാജീവ് ലക്ഷ്മണ്‍, ശിവ അരവിന്ദ്, രഘു റാം എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Leave a Comment