റിസര്‍വേഷനിലൂടെ തന്നെ മുടക്ക് മുതല്‍ തിരികേ ; റിസര്‍വേഷനിലൂടെ 100 കോടി, കേരളത്തില്‍ 626 സ്‌ക്രീനുകളിലും മരക്കാര്‍

OTT റിലീസിന് തയ്യാറായിരുന്ന മോഹൻലാൽ – പ്രിയദർശൻ ചിത്രം മരക്കാർ ബിഗ് സ്‌ക്രീനിൻ റിലീസിനു മുൻപ് തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടി. അറബിക്കടലിന്റെ സിംഹം. ലോകമൊട്ടാകെയുള്ള റിസർവേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി നേടി കലക്ട് ചെയ്തത്.നടൻ മോഹൻലാൽ ആണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത് ഈ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് മരക്കാറെന്നും അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. അങ്ങനെയാണ് റിസർവേഷനിലൂടെ മാത്രമായി മരക്കാർ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.റിലീസിലും മരക്കാർ റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാർ നാളെ മുതൽ പ്രദർശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണ് ഈ ചിത്രത്തിന് ഉണ്ടാവുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്
കേരളത്തിൽ 631 റിലീസിങ് സ്‌ക്രീനുകളിൽ 626 സ്‌ക്രീനുകളിലും നാളെ മരക്കാർ ആണ് റിലീസ് ചെയ്യുന്നത്. കേരളത്തിൽ ഇത്ര അധികം സ്‌ക്രീനുകളിൽ ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇത് ആദ്യമായിട്ടാണ്.
കഴിഞ്ഞ വർഷം റിലീസിന് എത്തേണ്ടിയിരുന്ന പ്രിയദർശന്റെ സംവിധാനത്തിലൊരുങ്ങിയ മരക്കാർ ചിത്രം ആറ് ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്

Leave a Comment