മമ്മൂട്ടിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ‘സിബിഐ 5’ ചിത്രീകരണം നിര്‍ത്തിവച്ചതായി വിവരം

ലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കെ മധു സംവിധാനം ചെയ്യുന്ന സിബിഐ അഞ്ചാം സീരീസിന്റെ ചിത്രീകരണത്തില്‍ ആയിരുന്നു മമ്മൂട്ടി. കഴിഞ്ഞ ദിവസം രാത്രി ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആയത്. മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

നിലവില്‍ അദ്ദേഹം കൊച്ചിയിലെ വീട്ടില്‍ വിശ്രമത്തിലാണ്. മുന്‍കരുതലിന്റെ ഭാഗമായി സിബിഐ 5ന്റെ രണ്ടാഴ്ച്ചത്തേക്ക് ഷൂട്ടിംങ് നിര്‍ത്തിവെച്ചതായാണ് വിവരം. ഒരു ജനപ്രിയ ഫിലിം ഫ്രാഞ്ചൈസിയുടെ അഞ്ചാം ഭാഗം എന്ന നിലയില്‍ പ്രേക്ഷകരില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത സിബിഐ സിരീസിലെ അഞ്ചാം ചിത്രം. നവംബര്‍ അവസാന വാരമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംങ് ആരംഭിച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംങിന് ശേഷമാണ് സിബിഐ 5ല്‍ ജോയിന്‍ ചെയ്തത്. മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്. നവാഗതയായ റത്തീനയുടെ പുഴു, അമല്‍ നീരദിന്റെ ഭീഷ്മ പര്‍വ്വം എന്നിവയാണ് റിലീസിനായിരിക്കുന്ന ചിത്രങ്ങള്‍.

Leave a Comment