മനസ് കീഴടക്കി പ്രണവ് മോഹന്‍ലാല്‍ ; ‘ഹൃദയ’ത്തിലെ ‘പുതിയൊരു ലോകം’ ഗാനത്തിന്റെ വീഡിയോ കാണാം

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം ‘ഹൃദയം നിറഞ്ഞ സദസ്സില്‍ തിയേറ്ററില്‍ മുന്നേറുകയാണ്. പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം പാട്ടുകളാല്‍ സമ്പന്നമായിരുന്നു. ചിത്രത്തിലെ പുറത്തുവിട്ട ഗാനങ്ങളെല്ലാം തന്നെ വന്‍ ഹിറ്റായിരുന്നു. ചിത്രത്തിലെ ‘പുതിയൊരു ലോക’മെന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ഗാനം പാടിയിരിക്കുന്നത് വിമല്‍ റോയ്‌യും ഭദ്ര രജിനുമാണ്.

കൈതപ്രത്തിന്റെ രചനയിലാണ് ചിത്രത്തിലെ ഗാനത്തിന് ഹിഷാം സംഗീത നല്‍കിയിരിക്കുന്നത്. ‘ഹൃദയം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ കാസറ്റായും എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. പ്രണവ് വീണ്ടും ബോക്‌സ്ഓഫീസില്‍ റെക്കോര്‍ഡുകള്‍ കീഴടക്കുകയാണ് ഈ ചിത്രത്തിലൂടെ. ഹൃദയം എന്ന ചിത്രം ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ റെക്കോര്‍ഡ് ഓപ്പണിങ് നേടിയിരിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

പ്രണവ് മോഹന്‍ലാലിന് പുറമേ കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം.

മേരിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ ബാനര്‍ ആയിരുന്ന മെരിലാന്‍ഡ് സിനിമാസ് 42 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.

Leave a Comment