ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും നിര്‍മ്മാണ ചിലവ് കൂടിയ ചിത്രങ്ങളാണ് ബാഹുബലിയും , എന്തിരനും . ചിത്രങ്ങള്‍ വന്‍ വിന്‍ വിജയമായതിനു പിന്നാലെ രണ്ടു ചിത്രങ്ങളുടെയും രണ്ടാം ഭാഗവും ഷൂട്ടിംഗ് നടന്നു വരികയാണ് .
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജനികാന്ത്- ശങ്കര്‍ ജോഡിയുടെ എന്തിരന്‍ 2 , ഹോളിവൂഡ് നായകനായ അര്‍ണോള്ദിനെയായിരുന്നു വില്ലന്‍ ആയി ആദ്യം പരിഗണിച്ചിരുന്നത് എന്ന തരത്തില്‍ ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു . 250 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണച്ചിലവ് , ചിത്രത്തിന്റെ ഷൂട്ടിംഗ് ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു . എന്നാല്‍ അടുത്ത വര്ഷം ഏപ്രില്‍ 14 നു ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം .
എന്നാല്‍ ഇതേ ദിവസം തന്നെയാണ് ബാഹുബലി 2 വും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത് , പ്രഭാസിനെ നായകനാക്കി രാജമൌലി അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗം മികച്ച വിജയം നേടിയതിനു പിന്നാലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്ക്കാരവും നേടിയിരുന്നു . 350 കോടിയാണ് ബാഹുബലിയുടെ ആകെ ചിലവ് . തെന്നിന്ത്യയിലെ പ്രധാന താരങ്ങളെല്ലാം അണി നിരന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത് . എന്നാല്‍ ഒരേ ദിവസം തന്നെ ഇരു ചിത്രങ്ങളും റിലീസ് ചെയ്‌താല്‍ ഇന്ത്യന്‍ സിനിമ ഇന്നുവരെ കണ്ടത്തില്‍ വെച്ചുള്ള ഏറ്റവും വലിയ പോരാട്ടമായത് മാറുമെന്നു നിസ്സംശയം പറയാം .
എന്നാല്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുമിച്ചിറങ്ങിയാല്‍ ഇരു റിലീസുകല്‍ക്കുമായുള്ള തിയേറ്റര്‍ കണ്ടെത്താന്‍ വിതരണക്കാരാകും വലയുന്നത് .