കാര്‍ത്തിയും സായ് പല്ലവിയും മണിരത്നത്തിനൊപ്പം കാശ്മീരിലേക്ക് – പ്രണയത്തിന്റെ കഥ പറയുന്ന പുതിയ ചിത്രത്തിലും ഈണം പകരുന്നത് എ ആര്‍ റഹ്മാന്‍

റോജ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം 24 വര്‍ഷത്തെ ഇടവേള കഴിഞ്ഞു കാശ്മീര്‍ പാശ്ചാതലമാക്കി വീണ്ടുമൊരു ചിത്രത്തിന് തയ്യാറെടുക്കുകയാണ് മണി രത്നം .

mani1

അരവിന്ദ് സാമിയും , മധു ബാലയും മികച്ച പ്രകടനം കാഴ്ച വെച്ച റോജ മണി രത്നത്തിന്റെ എക്കാലത്തെയും പ്രശസ്തമായ ചിത്രങ്ങളില്‍ ഒന്നാണ് . രാജ്യ സ്നേഹത്തിന്റെ സന്ദേശം പങ്കുവെച്ച റോജ സംഗീതത്തിന്റെ മേമ്പോടിയോടെയാണ് പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ക്കുന്നത് . ചിത്രത്തില്‍  ചര്‍ച്ച ചെയ്ത രാഷ്ട്രീയമാണ് റോജയെ മികവുറ്റതാക്കിയത് . അതുകൊണ്ട് തന്നെ  കാശ്മീരിലേക്ക് മണി രത്നം വീണ്ടും ക്യാമറയുമായി എത്തുമ്പോള്‍ പ്രതീക്ഷകളും ഏറെയാണ്‌ .

കാര്‍ത്തിയും , സായ് പല്ലവിയുമാണ് ചിത്രത്തിലെ നായകനും നായികയും . കാര്‍ത്തി ചിത്രത്തില്‍ ഒരു പൈലറ്റായും , സായി പല്ലവി ഡോക്ടറായുമാണ്‌ വേഷമിടുന്നത് .എ  ആര്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും സംഗീതമൊരുക്കുന്നത് , മണി രത്നം  – എ  ആര്‍ കൂട്ടുകെട്ടില്‍ പിറവിയെടുത്ത ഗാനങ്ങളുടെ മനോഹാരിതയ്ക്ക് ഏറ്റവും വലിയ ഉദാഹരണമാണ്  റോജയിലേത് .

രവി വര്മ്മനാണ് ചിത്രത്തിന്റെ ചായാഗ്രാഹകന്‍ . മണി രത്നത്തിന്റെ ശൈലിയിലുള്ള പ്രണയ ചിത്രമാകുമെങ്കിലും റോജയിലെപ്പോലൊരു രാഷ്ട്രീയ ഇടകലര്‍ന്ന ചിത്രമാകുമോ ഇതെന്ന് കണ്ടറിയണം . ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ജൂണില്‍ ആരംഭിക്കും