അല്ലു അര്‍ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘പുഷ്പ’യില്‍ നിന്നും നീക്കം ചെയ്ത രംഗം ; വീഡിയോ കാണാം

തെലുങ്ക് ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ നായകനായെത്തിയ ചിത്രമാണ് പുഷ്പ. 2021 ഡിസംബര്‍ 17ാം തിയതിയായിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ലോകം മുഴുവന്‍ തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളില്‍ ആയി റിലീസ് ചെയ്ത ഈ ചിത്രം അല്ലു അര്‍ജുന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവും ഏറ്റവും വലിയ റിലീസുമാണ്. രണ്ടു ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്.

ഇപ്പോഴിതാ ‘പുഷ്പ’യില്‍ നിന്നും നീക്കം ചെയ്ത രംഗം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. രണ്ട് മിനിറ്റോളം സമയദൈര്‍ഘ്യമുള്ള വിഡിയോയില്‍ അല്ലുവിന്റെ മാസ് രംഗങ്ങളൊന്നും ഇല്ല. ചിത്രം റിലീസ് ചെയ്ത് 3 ദിവസംകൊണ്ട് നേടിയത് 173 കോടി രൂപയാണ്.

ഫഹദ് ഫാസിലിന്റെ ആദ്യ തെലുങ്കു ചിത്രം കൂടിയായ പുഷ്പയില്‍ വില്ലന്‍ വേഷത്തിലാണ് താരം എത്തുന്നത്. ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. മൊട്ടയടിച്ച ലുക്കില്‍ ഗംഭീരമേക്കോവറിലാണ് താരത്തെ കാണാനാകുക. സുകുമാര്‍ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നതെങ്കിലും ബോക്‌സ് ഓഫീസില്‍ ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്.

കള്ളക്കടത്തുക്കാരന്‍ പുഷ്പരാജായാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒന്നിക്കുന്ന ചിത്രമാണിത്. ഉള്‍വനങ്ങളില്‍ ചന്ദനകളളക്കടത്തു നടക്കുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് താരങ്ങള്‍.

മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ശബ്ദമിശ്രണം ചെയ്തിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് മലയാളത്തില്‍ ചിത്രം റിലീസിനെത്തിച്ചത്.

Leave a Comment