‘അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റായി’; ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

ലയാള സിനിമാ പ്രേമികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബന്‍. മലയാളത്തിലെ നിത്യഹരിത പ്രണയനായകനെന്ന വിശേഷണവും കുഞ്ചാക്കോ ബോബനുണ്ട്. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ ചോക്ക്‌ളേറ്റ് ഹീറോ ആയി മാറഉകയായിരുന്നു. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെക്കാറുണ്ട്. ആരാധകരും ഏറെ ഇഷ്ടത്തോടെ തന്നെ ആ വിശേഷങ്ങളെല്ലാം ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ കുഞ്ചാക്കോ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലാവുന്നത്. കര്‍ണാടകയില്‍ നിന്നുള്ള ഒരു ചാര്‍ട്ടിലെ ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചിരിക്കുന്നത്. നഴ്‌സ്, പൊലീസ്, ഡോക്ടര്‍ തുടങ്ങിയവരുടെ കൂട്ടത്തില്‍ പോസ്റ്റ്മാന്റെ പേരിനൊപ്പം നടന്റെ ചിത്രം അച്ചടിച്ചിരിക്കുന്നത് കാണാനാകും. ‘അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റായി.. പണ്ട് കത്തുകള്‍ കൊണ്ടുതന്നിരുന്ന പോസ്റ്റ് മാ്‌റെ പ്രാര്‍ത്ഥന’, എന്ന കുറിപ്പും ചിത്രത്തിനൊപ്പം കുഞ്ചാക്കോ പങ്കുവച്ചിട്ടുണ്ട്.

പോസ്റ്റിന് താഴെ നിരവധിപേരാണ് കണന്‍രകളുമായി രംഗത്തെത്തിയിരിക്കുന്നത്. ‘അപ്പോള്‍ നാളെ ഒന്നാം തീയതി ശമ്പളം കിട്ടുമല്ലേ ചിലവുണ്ട്’, എന്നാണ് നടന്‍ ആന്റണി വര്‍ഗീസ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ‘ബ്രോ സേഫ് ആയി അങ്ങനെ’; എന്നാണ് സംവിധായകന്‍ ഡിജോ ജോസ് ആന്റണിയുടെ കമന്റ്.

2010ല്‍ കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ‘ഒരിടത്തൊരു പോസ്റ്റ്മാന്‍’ എന്ന ചിത്രത്തിലെ ഒരു ഫോട്ടോ ആണ് ചാര്‍്ട്ടില്‍ കാണാന്‍ സാധിക്കുക. അനിയത്തിപ്രാവ്, നിറം, പ്രിയം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിരവധി ആരാധികമാര്‍ പ്രണയ ലേഖനങ്ങള്‍ അയച്ചിരുന്നത് കുഞ്ചാക്കോ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതും നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

Leave a Comment